മലപ്പുറം: ഫൈസല്‍ വധക്കേസിലെ പ്രതിയായ വിപിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. അതേസമയം കസ്റ്റഡിയിലെടുത്തവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ തിരൂര്‍ ബിപി അങ്ങാടി പുളിഞ്ചോട്ടിലെ റോഡരികിലാണ് വിപിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.


Dont Miss ഐ.എസ്.ഐ.എസിലെ 14 മലയാളികള്‍ കൊല്ലപ്പെട്ടു: കൊല്ലപ്പെട്ടവരില്‍ കേരളാ തലവനും


കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാംപ്രതിയാണ് കൊല്ലപ്പെട്ട വിപിന്‍. കൊലപാതകത്തെ തുടര്‍ന്ന് തിരൂര്‍, താനൂര്‍ മേഖലകളില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തിരൂരിലും പരിസര പ്രദേശങ്ങളിലും പോലീസ് നിരോധാനാജ്ഞ പ്രഖ്യാപിച്ചു. തിരൂര്‍ നഗരസഭാ പരിധിയിലും തലക്കാട് പഞ്ചായത്തിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായ വിപിന്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

ഇസലാം മതം സ്വീകരിച്ചതിനാണ് ആര്‍.എസ.എസ് ക്രിമിനല്‍ സംഘം കൊടിഞ്ഞിയിലെ ഫൈസലിനെ കൊലപ്പെടുത്തിയത്. 2016 നവംബര്‍ 19ന് പുലര്‍ച്ചെ കൊടിഞ്ഞി പാലാ പാര്‍ക്കിന് സമീപത്ത് വെച്ചാണ് സഹോദരീ ഭര്‍ത്താവടക്കമുള്ള ആര്‍.എസ്.എസ് സംഘം ഫൈസലിനെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്.