ഹരിയാന: ഗുര്‍മീത് റാംറഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാനിന് (പ്രിയങ്ക തനേജ) ഹരിയാനയിലെ അംബാല ജയിലില്‍ വി.ഐ.പി പരിഗണന നല്‍കുന്നതായി റിപ്പോര്‍ട്ട്.

ജയില്‍ഭക്ഷണം ഇഷ്ടമില്ലാത്ത ഹണിപ്രീതിന് അധികൃതര്‍ വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം അനുവദിക്കുന്നതായും ജയില്‍ പരിസരത്ത് ഹണിപ്രീതിന്റെ കുടുംബത്തിന് പ്രത്യേക പരിഗണന നല്‍കിയതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ആരോപണങ്ങള്‍ ഹരിയാന ജയില്‍മന്ത്രി കൃഷണ്‍ ലാല്‍ പന്‍വാര്‍ നിഷേധിച്ചു. ഒരു തടവുകാരനും പ്രത്യേക പരിഗണന നല്‍കുന്നില്ലെന്നും ഹണിപ്രീതിന് പുറമേ നിന്നുള്ള ഭക്ഷണം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പന്‍വാര്‍ പറഞ്ഞു.


Read more:   അലറി വിളിച്ച് മോദി; ഭയന്ന് വിറച്ച് നിതിന്‍ ഗഡ്ഗരി; ഉള്‍പാര്‍ട്ടി ജനാധിപത്യം വേണമെന്ന് പറഞ്ഞ മോദിയെ ട്രോളി രാജ് താക്കറെയുടെ കാര്‍ട്ടൂണ്‍


ബലാത്സംഗക്കുറ്റത്തിന് ഗുര്‍മീതിനെ കോടതി ശിക്ഷിച്ചപ്പോള്‍ സംഘര്‍ഷം ഉണ്ടായതുമായി ബന്ധപ്പെട്ടാണ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്തത്. ആക്രമണപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം ഹണിപ്രീതാണെന്ന് ദേരാസച്ചാ അനുയായികള്‍ വെളിപ്പെടുത്തിയിരുന്നു.

പ്രകോപനപരമായ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറ്റവും ഹണി പ്രീതിനെതിരെ ചുമത്തിയിരുന്നു.