എഡിറ്റര്‍
എഡിറ്റര്‍
തെരഞ്ഞെടുപ്പിലെ സ്ത്രീ സംവരണത്തിനെതിരായ പ്രക്ഷോഭം; നാഗാലാന്‍ഡില്‍ സംഘര്‍ഷം
എഡിറ്റര്‍
Thursday 2nd February 2017 8:45pm

nagaland-protest

 


തലസ്ഥാനമായ കൊഹിമയിലും ദിമാപൂരിലും കര്‍ഫ്യൂ തുടരുകയാണ്. പ്രക്ഷോഭം നിയന്ത്രിക്കുന്നതിനായി
കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്രസേനയെ നാഗാലാന്‍ഡിലേക്ക് അയച്ചിട്ടുണ്ട്.


കൊഹിമ: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 33 ശതമാനം സ്ത്രീസംവരണം അനുവദിച്ചതിനെതിരെ നാഗാലാന്‍ഡില്‍ പ്രക്ഷോഭം. രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്.

നാഗാ ഗോത്രങ്ങളാണ് പ്രക്ഷോഭം നയിക്കുന്നത്. ഭരണഘടനാ പ്രകാരമുള്ള തങ്ങളുടെ അവകാശങ്ങളുടെ (371 എ) ലംഘനമാണ് സ്ത്രീ സംവരണമെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്.  സര്‍ക്കാര്‍ രാജിവെക്കണമെന്നും ഗവര്‍ണര്‍ തങ്ങളോട് സംസാരിക്കണമെന്നും ദിമാപൂരില്‍ വെടിവെപ്പ് നടത്തിയ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നുണ്ട്.

nagaland

പ്രക്ഷോഭകാരികള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളും വാഹനങ്ങളുമെല്ലാം അഗ്നിക്കിരയാക്കി. കൊഹിമയിലെ മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫീസിനും ജില്ലാ കളക്ടറുടെ ഓഫീസിനും തീവെച്ചു. നിരവധി വാഹനങ്ങളും അഗ്‌നിക്കിരയാക്കി. നേരത്തെ മുഖ്യമന്ത്രിയുടെ വീടിന് നേര്‍ക്ക് കല്ലെറിഞ്ഞവര്‍ക്കെതിരെ നടന്ന വെടിവെയ്പിലാണ് 2 പേര്‍ കൊല്ലപ്പെട്ടത്.

തലസ്ഥാനമായ കൊഹിമയിലും ദിമാപൂരിലും കര്‍ഫ്യൂ തുടരുകയാണ്. പ്രക്ഷോഭം നിയന്ത്രിക്കുന്നതിനായി
കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്രസേനയെ നാഗാലാന്‍ഡിലേക്ക് അയച്ചിട്ടുണ്ട്.

അതേ സമയം 12 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ പുറത്തു വിട്ട പ്രസാതവനയില്‍ പറയുന്നു.


Read more: സിറ്റിങ് എം.പിമാര്‍ മരിച്ചിട്ടും ബജറ്റ് അവതരിപ്പിച്ചെന്ന വാദം സംഘപരിവാറിന്റെ നുണ പ്രചാരണം; തെളിവുകളുമായി മാധ്യമപ്രവര്‍ത്തകന്‍


 

Advertisement