എഡിറ്റര്‍
എഡിറ്റര്‍
ഈജ്പ്തില്‍ തഹ്‌രീര്‍ വാര്‍ഷികത്തിനിടെ ഏറ്റുമുട്ടല്‍
എഡിറ്റര്‍
Saturday 26th January 2013 12:45am

കെയ്‌റോ: ഹുസ്‌നി മുബാറക്കിനെതിരായി ഈജിപ്തില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ രണ്ടാം വാര്‍ഷിക ആഘോഷം ഏറ്റുമുട്ടലില്‍ കലാശിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ മുര്‍സിക്ക് നേരെ നടത്തിയ പ്രകടനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

Ads By Google

പ്രക്ഷോഭങ്ങളുടെ കേന്ദ്രമായി അറിയപ്പെടുന്ന തഹ്‌രീര്‍ ചത്വരത്തില്‍ നടന്ന റാലിക്ക് നേരെ പോലീസ് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രക്ഷോഭകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതായി വക്താക്കള്‍ അറിയിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്ന് കേട്ട ഭക്ഷണം, സ്വാതന്ത്ര്യം, സാമൂര്യനീതി മുദ്രാവാക്യം തന്നെയാണ് മുര്‍സിക്കും ബ്രദര്‍ഹുഡിനും എതിരായി നടന്ന പ്രകടനങ്ങളിലും കേള്‍ക്കുന്നത്.

ഏറ്റുമുട്ടലില്‍ കുട്ടികളടക്കം പതിനാറ് പേര്‍ക്ക് പരിക്കേറ്റു. തഹ്‌രീര്‍ ചത്വരത്തിന് പുറമെ തലസ്ഥാനമായ കെയ്‌റോയില്‍ പലയിടത്തും ആക്രമങ്ങള്‍ നടന്നിട്ടുണ്ട്.

പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. പ്രക്ഷോഭകര്‍ക്ക് നേരെ ക്രൂരമായ ആക്രമണങ്ങള്‍ നടത്തിയ പോലീസ് റാലിക്കായി നിര്‍മിച്ച ടെന്റുകള്‍ അഗ്നിക്കിരയാക്കി.

ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഭങരണ നയത്തിലുള്ള പ്രതിഷേധമായി ജനകീയ പ്രക്ഷോഭത്തിന്റെ വാര്‍ഷികാഘോഷം മാറുകയായിരുന്നു അലക്‌സാണ്ട്രിയയില്‍ പ്രക്ഷോഭകര്‍ കൂറ്റന്‍ മനുഷ്യച്ചങ്ങല നിര്‍മിക്കുകയും റെയില്‍ പാത ഉപരോധിക്കുകയും ചെയ്തു.

പ്രക്ഷോഭകര്‍ അക്രമാസക്തരായപ്പോഴാണ് പോലീസ് ആക്രമണം നടത്തിയതെന്ന് പോലീസ് മേധാവികളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റുമുട്ടല്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഉറപ്പായതോടെ പോലീസ് കനത്ത സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പുതിയ ഭരണഘടനയുടെ നിര്‍മിതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട പ്രതിപക്ഷ പ്രക്ഷോഭത്തിന്റ തുടര്‍ച്ചയാണ് ഇന്നലെത്തെ പ്രകടനങ്ങളും.

Advertisement