കണ്ണൂര്‍:കണ്ണൂര്‍ സര്‍വകലാശാലയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍.മൈക്കിള്‍ തരകനെ തടഞ്ഞുവെച്ചു.

സര്‍വകലാശാലയില്‍ ഐ.ടി,ബി.ടി വിദഗ്ദരെ നിയമിച്ചതില്‍ വനിതാസംവരണം പാലിച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സിന്‍ഡിക്കറ്റ് യോഗം കൂടുന്നതിനിടെയാണ് വൈസ് ചാന്‍സലരെ കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത്.

വലതുപക്ഷയൂണിയനുകള്‍ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട വൈസ് ചാന്‍സലറെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തുറന്നുവിട്ടു.

സ്ഥലത്തു സംഘര്‍ഷാവസ്ഥ തുടരുകയാണ്.