എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍: കേരളത്തില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 2,689 കേസുകള്‍
എഡിറ്റര്‍
Wednesday 22nd January 2014 8:29am

women-abuse

കോട്ടയം: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ചെയ്തത് തിരുവനന്തപുരം ജില്ലയില്‍. കൊല്ലം ജില്ലയാണ് തൊട്ടുപിന്നില്‍.

എന്നാല്‍, സ്ത്രീകളെ തട്ടിക്കൊണ്ടുപോയ കേസുകളുടെ എണ്ണത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍. ഇക്കാര്യത്തിലും കൊല്ലംജില്ല തന്നെയാണ് രണ്ടാംസ്ഥാനത്ത്.

ഭര്‍ത്താവും ബന്ധുക്കളും സ്ത്രീകള്‍ക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് ഇത്തരത്തില്‍ 591 കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ചെയ്തത്. ഇതിലും തൊട്ടുപിന്നാലെ 511 കേസുകളുമായി കൊല്ലം ജില്ല തന്നെയാണുള്ളത്. സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡങ്ങള്‍ക്കിരയായി പോയവര്‍ഷം സംസ്ഥാനത്ത് മരിച്ചത് 19 പേരാണ്.

സംസ്ഥാന പോലീസിലെ െ്രെകം റെക്കോഡ്‌സ് ബ്യൂറോ തയ്യാറാക്കിയ 2013 നവംബര്‍വരെയുള്ള കണക്കുകളാണിത്.

സ്ത്രീകള്‍ക്കെതിരെ ഭര്‍ത്താവും ബന്ധുക്കളും നടത്തിയ കുറ്റകൃത്യങ്ങളുടെപേരില്‍ 469 കേസുകളാണ് തൃശ്ശൂര്‍ ജില്ലയിലുള്ളത്. തിരുവനന്തപുരം 453, കോഴിക്കോട് 387, കോട്ടയം 198, പാലക്കാട് 367 എന്നിങ്ങനെയാണ് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.

വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആകെ 76 കേസുകളാണ് വയനാട്ടില്‍ രജിസ്റ്റര്‍ചെയ്തത്. കേരളത്തില്‍ ഇത്തരത്തില്‍ 4395 കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ചെയ്തിരിക്കുന്നത്.

കേരളത്തില്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ചെയ്തത് 1095 ബലാത്സംഗ കേസുകളാണ്. പീഡനശ്രമത്തിന് 3,992 കേസുകളും രജിസ്റ്റര്‍ ചെയ്തു.

തിരുവനന്തപുരം ജില്ലയില്‍ 158 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. അതില്‍ തന്നെ തിരുവനന്തപുരം നഗരത്തില്‍ 45ഉം റൂറലില്‍ 113ഉം കേസുകളാണ്. കൊല്ലം നഗരത്തില്‍ 56 കേസുകളുള്ളപ്പോള്‍ റൂറലില്‍ 86 കേസുകളാണുള്ളത്. ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലാണ്, 36 കേസുകള്‍.

എറണാകുളം 99, മലപ്പുറം 90, കോഴിക്കോട് 89, തൃശ്ശൂരും പാലക്കാട്ടും 84, കാസര്‍കോഡ് 70, ഇടുക്കി 59, കണ്ണൂര്‍ 50, വയനാട് ്48, കോട്ടയംത്തും പത്തനംതിട്ടയിലും 43  എന്നിങ്ങനെയാണ് കഴിഞ്ഞവര്‍ഷത്തെ ബലാത്സംഗ കേസുകളുടെ എണ്ണം.

സ്ത്രീകളെ തട്ടിക്കൊണ്ടുപോയ 28 കേസുകളാണ് കോഴിക്കോട് ജില്ലയില്‍ ഉണ്ടായത്. ഇതില്‍ 19ഉം റൂറലിലാണ്. കൊല്ലത്ത് തട്ടിക്കൊണ്ടുപോയ 24 കേസുകളാണുള്ളത്. ഏറ്റവും പിന്നില്‍ ഇടുക്കി ജില്ലയാണ്.

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 62 സ്ത്രീകളെയാണ് തട്ടിക്കൊണ്ടുപോയത്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ 12,689 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റെയില്‍വെ പോലീസെടുത്ത 70 കേസുകളുള്‍പ്പടെയാണിത്.

Advertisement