എഡിറ്റര്‍
എഡിറ്റര്‍
എ.എ.പി ഭിന്നത: ബിന്നിയോട് വിശദീകരണം തേടി
എഡിറ്റര്‍
Friday 17th January 2014 8:28pm

vinod-kumar-binny

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയേയും അരവിന്ദ് കെജ് രിവാളിനേയും വിമര്‍ശിച്ച് സംസാരിച്ച എ.എ.പി എം.എല്‍.എ വിനോദ് കുമാര്‍ ബിന്നിക്ക് പാര്‍ട്ടി നോട്ടീസ് നല്‍കി.

ശനിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്കു മുമ്പ് വിശദീകരണം നല്‍കാനാണ് പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്നത്.

ബിന്നിക്കെതിരെ നടപടിയെടുക്കുമെന്ന് ആം ആദ്മി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ബിന്നി പാര്‍ട്ടിക്കെതിരായി അച്ചടക്കലംഘനം കാണിച്ചതായും പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ കമ്മിറ്റി തുടര്‍നടപടികള്‍ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടും യാഥാര്‍ത്ഥ്യവും തമ്മില്‍ ബന്ധമില്ലെന്നും കെജ്‌രിവാള്‍ നുണയനാണെന്നും ബിന്നി ആരോപിച്ചിരുന്നു.

എന്നാല്‍ വിനോദ്കുമാര്‍ ബിന്നി ലോകസഭാ സീറ്റ് ആവശ്യപ്പെട്ടെന്നും അത് ലഭിക്കാത്തതിലുള്ള നിരാശയാണെന്നും ബിന്നിക്ക് മറുപടിയായി കെജ്‌രിവാളിന്റെ പറഞ്ഞിരുന്നു.

Advertisement