എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മിയ്‌ക്കെതിരെ വിനോദ് കുമാര്‍ ബിന്നിയുടെ സമരം തുടങ്ങി
എഡിറ്റര്‍
Monday 27th January 2014 2:31pm

vinod-kumar-binny

ന്യൂദല്‍ഹി:  ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എം.എല്‍.എ വിനോദ് കുമാര്‍ ബിന്നി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാറിനെതിരെ ജന്ദര്‍ മന്ദറില്‍ സമരം തുടങ്ങി.

തന്നെ പുറത്താക്കിയ വിവരം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും പാര്‍ട്ടിയോട് വിരോധമുള്ള മറ്റ് എം.എല്‍.എമാരും തന്നോടൊപ്പമുണ്ടെന്നും ബിന്നി അവകാശപ്പെട്ടു.

സമരത്തിന് മുന്നോടിയായി ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങുമായി ബെന്നി കൂടിക്കാഴ്ച നടത്തി സര്‍ക്കാറിനെതിരായ പരാതികള്‍ ഉന്നയിച്ചു.
നിയമ മന്ത്രി സോംനാഥ് ഭാരതിയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി ബിന്നി വ്യക്തമാക്കി.

പാര്‍ട്ടിയ്‌ക്കെതിരായി പരസ്യ പ്രസ്താവനകള്‍ നടത്തിയതിനാണ് അച്ചടക്ക സമിതിയുടെ നേതൃത്വത്തില്‍ ബെന്നിയെ പുറത്താക്കാന്‍ തീരുമാനിച്ചത്.

പാര്‍ട്ടിയെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളെയും കുറിച്ച് തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനാണ് വിനോദ് കുമാര്‍ ബിന്നിയെ പുറത്താക്കിയതെന്ന് ആം ആദ്മി പാര്‍ട്ടിയുടെ പ്രസ്താവനയില്‍ പറയുന്നു.ബിന്നിയുടെ അംഗത്വം നീക്കം ചെയ്യാനും പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യപരമല്ല. കെജ്‌രിവാള്‍ സ്വേച്ഛാധിപതിയാണെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ലെന്നും ബിന്നി ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം അണ്ണാ ഹസാരെയുമായി ചര്‍ച്ച നടത്തിയതും ബിന്നിയെ പുറത്താക്കാന്‍ കാരണമായെന്ന് സൂചനയുണ്ട്. എന്നാല്‍ ബിന്നിയുടെ പുറത്താക്കല്‍ ജനകീയ പിന്തുണയോടെ ആധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കും.

Advertisement