എഡിറ്റര്‍
എഡിറ്റര്‍
വിനോദ് കാംബ്ലിക്ക് ഹൃദയാഘാതം
എഡിറ്റര്‍
Friday 29th November 2013 12:22pm

Vinod-Kambli

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് ഹൃദയാഘാതം. മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് കാംബ്ലിയെ ഇപ്പോള്‍.

2012 കാംബ്ലി ബ്ലോക്കിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി നടത്തിയിരുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ടി.വി ഷോകളിലും മറ്റും സജീവമായിരുന്നു കാംബ്ലി. ജനുവരി 18 ന് കാംബ്ലിയുടെ 42ാം പിറന്നാളാണ്.

ഇന്ത്യക്ക് വേണ്ടി 17 ടെസ്റ്റ് മത്സരങ്ങളും 104 ഏകദിനങ്ങളിലും കാംബ്ലി മത്സരിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുമായുള്ള 664 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് കാംബ്ലിയെ ഏറെ പ്രശസ്തനാക്കിയത്.

1988 ലെ സ്‌കൂള്‍ മാച്ചിലായിരുന്നു ഈ ലോക റെക്കോര്‍ഡ് പിറന്നത്. സച്ചിന്റെ വിടവാങ്ങലിന് ശേഷം നടന്ന ചടങ്ങില്‍ തന്നെ ക്ഷണിക്കാതിരുന്നത് ഏറെവിഷമിപ്പിച്ചതായി കാംബ്ലി തുറന്ന് പറഞ്ഞിരുന്നു.

‘സച്ചിന് പത്ത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ കരിയറിന്റെ ഭാഗമായിരുന്നു. എന്നിട്ടും വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം എന്റെ പേര് പരാമര്‍ശിക്കുകയോ പാര്‍ട്ടിയ്ക്ക് ക്ഷണിക്കുകയോ ഉണ്ടായില്ല. എന്നെ അദ്ദേഹം മറന്നതില്‍ എനിക്ക് വേദനയുണ്ടെന്ന കാര്യം ഞാന്‍ നിഷേധിക്കുന്നില്ല.’എന്നായിരുന്നു കാംബ്ലി അന്ന് പറഞ്ഞിരുന്നത്.

Advertisement