കണ്ണൂര്‍: നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ വിവാഹിതനായി. പയ്യന്നൂര്‍ സ്വദേശി നാരായണന്റെ മകള്‍ ദിവ്യയാണ് വധു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ വിനീത് ശ്രീനിവാസന്‍ ദിവ്യയ്ക്ക് താലിചാര്‍ത്തി.

Subscribe Us:

സംവിധായകരായ ലാല്‍ ജോസ്, ഹരിഹരന്‍, നടന്മാരായ ജഗദീഷ്, സുധീഷ്, സി.വി.ബാലകൃഷ്ണന്‍, നിവിന്‍ പോളി, നടി സംവൃതാ സുനില്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Ads By Google

സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി ഒക്ടോബര്‍ 20 ന് കൊച്ചിയില്‍ വെച്ച് റിസപ്ഷന്‍ നടക്കും.

വിവാഹ ശേഷം ചെന്നൈയില്‍ സ്ഥിരതാമസമാക്കാനാണ് ഇരുവരുടേയും തീരുമാനം. ചെന്നൈയിലെ ഐ.ടി സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ദിവ്യ ഇപ്പോള്‍. വിവാഹ ശേഷം പഠനം തുടരാനാണ് ദിവ്യയുടെ പ്ലാന്‍ എന്നാണ് അറിയുന്നത്.

ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജില്‍ വെച്ചാണ് വിനീത് ദിവ്യയെ പരിചയപ്പെടുന്നത്. വിനീതിന്റെ ജൂനിയറായിരുന്ന ദിവ്യയുമായുള്ള സൗഹൃദം പതിയെ പ്രണയത്തിന് വഴിമാറുകയായിരുന്നു.