എഡിറ്റര്‍
എഡിറ്റര്‍
വിനീത് ശ്രീനിവാസന്റെ ചിത്രത്തില്‍ നായകനായെത്തുന്നത് സഹോദരന്‍
എഡിറ്റര്‍
Saturday 16th February 2013 12:03pm

വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തില്‍ നായകനായി സ്വന്തം സഹോദരന്‍ ധ്യാന്‍ എത്തുന്നു. തട്ടത്തിന്‍ മറയത്ത് നിര്‍മ്മിച്ച മുകേഷ് ടീമിന്റെ ലൂമിനര്‍ ഫിലിംസിന്റെ ബാനറില്‍ തന്നെയാണ് പുതിയ ചിത്രം നിര്‍മ്മിക്കുക.

സിനിമയുടെ കഥയും തിരക്കഥയും വിനീത് തന്നെയാണ് നിര്‍വ്വഹിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ പേരോ, നായിക ആരാണെന്നോ ഇത് വരെ  പുറത്ത് വിട്ടില്ല. ബി.ടെക് ബിരുദധാരിയായ ധ്യാന്‍ ആദ്യമായാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

Ads By Google

വിനീതിന്റെ അമ്മാവനായ എം. മോഹനന്‍ സംവിധാനം ചെയ്ത 916 എന്ന ചിത്രത്തില്‍ ധ്യാന്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.

ശ്രീനിവാസന്റെ കുടുംബത്തില്‍ നിന്നു സിനിമയിലെത്തുന്ന നാലാമത്തെ അംഗമാണ് ധ്യാന്‍. നൃത്തവും സംഗീതവും അഭ്യസിച്ച തനിക്ക്  മുമ്പ് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നുവെന്ന് ധ്യാന്‍ പറഞ്ഞു.

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന്  ശേഷം  ഒരുക്കുന്ന സിനിമയുടെ പ്രമേയവും പ്രണയം തന്നെയാണ്. സംഗീതത്തിനും ഈ ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. വിവാഹത്തെ തുടര്‍ന്ന് തിരക്കുകളിലായിരുന്ന വിനീത് പുതിയ ചിത്രത്തോടെ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്.

Advertisement