Categories

Headlines

പറയാമോ ആരാണീ 70 കാരനായ യുവതാരം

ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് ചില ചിത്രങ്ങളില്‍ നായകനായും ഉപനായകനായും തിളങ്ങിയ താരമാണിത്. ആളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ ആ കണ്ണുകളില്‍ നോക്കിയാല്‍ മതി. അതെ വിനീത്കുമാര്‍ തന്നെ.

വിനീത് തികച്ചും വ്യത്യസ്തമായ ഒരു വേഷത്തില്‍ എത്തുന്ന ചിത്രമാണ് പ്രിയനന്ദന്‍ സംവിധാന ചെയ്യുന്ന മരിച്ചവരുടെ കടല്‍ . 1940കളിലെ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് കാലക്രമേണ സംഭവിച്ച രൂപാന്തരങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ഹ്രസ്വചിത്രത്തില്‍ ഉലഹന്നാന്‍ എന്ന 70 വയസുള്ള വൃദ്ധ ഗാന്ധിയനായാണ് വിനീത് എത്തുന്നത്. രമ്യാ നമ്പീശനാണ് നായികാ വേഷത്തില്‍ എത്തുന്നത്.

അശോക് ചരുവിലിന്റെ ‘മരിച്ചവരുടെ കടല്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് പ്രിയനന്ദന്‍ ചിത്രം ഒരുക്കുന്നത്.

1940ല്‍ നാഗ്പൂരില്‍ പരിശീലനത്തിന് പോയതിന് ശേഷം മടങ്ങി വരുന്ന യുവ ഗാന്ധിയനായാണ് വിനീത് വേഷമിടുന്നത്. ഉലഹന്നാന്റെ ചെറുപ്പകാലം അവതരിപ്പിക്കാനാണ് വിനീതിനോട്  പ്രിയനന്ദന്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഉലഹന്നാന്റെ വാര്‍ധക്യവും വിനീത് തന്നെ അവതരിപ്പിച്ചാല്‍ മതിയെന്ന് സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു.

തന്റെ സിനിമാ കരിയറിലെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമായിരിക്കും ഇതെന്ന് വിനീത് പറഞ്ഞു. തന്റെ നായികയായി അഭിനയിക്കുന്ന രമ്യാനമ്പീശന്റെ കഥാപാത്രവും വളരെ പ്രധാനപ്പെട്ടതാണ്. രമ്യയെപ്പോലെ കാലിബറുള്ള നടിക്കൊപ്പം ജോലിചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനീത് പറഞ്ഞു. അഞ്ചു ദിവസം കൊണ്ട് ഷൂട്ടിംഗ് അവസാനിക്കും. മേക്കപ്പ് മാന്‍ ശ്രീജിത് ഗുരുവായൂര്‍ ആണ് വിനീതിനെ ചാരനിറത്തിലുള്ള താടിയുള്ള വൃദ്ധനായി അണിയിച്ചൊരുക്കുന്നത്.

കേരളാ കഫേ മോഡലില്‍ മേജര്‍ രവി ഒരുക്കുന്ന ഒരു യാത്രയില്‍ എന്ന അഞ്ച് ഹ്രസ്വചിത്രങ്ങളുടെ ഗ്രൂപ്പിലുള്‍പ്പെട്ട ചിത്രമാണിത്. മേജര്‍രവിയുടെ അമ്മ, വിനോദന് വിജയന്റെ സര്‍വശിക്ഷാ അഭിയാന്‍, രാജേഷ് അമനകരയുടെ ഹണിമൂണ്‍, മാത്യൂസിന്റെ ഐ.ലൗ.യു.മൈ പപ്പാ എന്നിവയാണ് ഇക്കൂട്ടത്തില്‍പ്പെട്ട മറ്റ് ചിത്രങ്ങള്‍.

ജനാര്‍ദ്ദനന്‍, സുകുമാരി, ജയകൃഷ്ണന്‍, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് മേജര്‍ രവിയുടെ അമ്മ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ഹണിമൂണില്‍ കണ്ണന്‍ പട്ടാമ്പി, കുളപ്പുള്ളി ലീല, റാണി, ഒറ്റപ്പാലം പപ്പന്‍ എന്നിവര്‍ അഭിനയിക്കുന്നു. വിനോദ് വിജയന്‍ ഒരുക്കുന്ന സര്‍വശിക്ഷാ അഭിയാനില്‍ സുരഭി, അനില്‍, മുരളി, അഞ്ജനേയന്‍, ബേബി എസ്തര്‍ എന്നിവര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മാത്യൂസിന്റെ ഐ.ലൗ.യു മൈ പപ്പ എന്ന ചിത്രത്തില്‍ ജയന്‍, ലക്ഷ്മി ഗോപാലസ്വാമി, മാസ്റ്റര്‍ വിവ തുടങ്ങിയവര്‍ വേഷമിടുന്നു.

എസ്.ജെ.എം എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സിബി തോട്ടപ്പുറം, ജോബി മുണ്ടമറ്റം എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സഞ്ജീവ് ശങ്കര്‍, പ്രതാപന്‍, ജോമോന്‍, വേല്‍രാജ്, എന്നിവരാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.



താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ