മുംബൈ: പ്രമുഖ മറാത്തി സാഹിത്യകാരന്‍ ഗോവിന്ദ് വിനായക കരാന്ദികാര്‍ (വിന്ദാ കരാന്ദികര്‍-92) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു അന്ത്യം.

കവിത, ഉപന്യാസം, നിരൂപണം. പരിഭാഷ തുടങ്ങിയ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച സാഹിത്യകാരനായിരുന്നു കരാന്ദികര്‍. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്‌കാരങ്ങളായ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും (1996ല്‍) ജ്ഞാനപീഠ പുരസ്‌കാരവും (2003ല്‍) ലഭിച്ചിട്ടുണ്ട്.

കേശവസുത് പുരസ്‌കാരം, സോവിയറ്റ് ലാന്റ് നെഹ്‌റു പുരസ്‌കാരം, കബീര്‍ സമ്മാന്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. ശ്വേതഗംഗ(1949), മൃദ്ഗന്ധ(1954), ധ്രുപദ്, ജാതക്, വൃപിക എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളില്‍ ചിലതാണ്.