Categories

മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് വിന്‍സന്റ്‌പോള്‍

ig-vinsent-paulതിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിലെ പുനരന്വേഷണ പുരോഗതിയും കേസ് ഡയറിയും സമര്‍പ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. വിന്‍സന്‍ എം.പോള്‍.

കേസ് ഡയറി സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ സംഘത്തിന്റെ അധികാരപരിധിയില്‍പെടുന്നതാണ്. അന്വേഷണം അവസാനിപ്പിക്കാതെ അത് കൈമാറാന്‍ കഴിയില്ലെന്നാണ് വിന്‍സന്റ് എം പോളിന്റെ നിലപാട്.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ ജഡ്ജി കോഴ വാങ്ങിയെന്ന മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കെ സി പീറ്ററിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം ഐസ്‌ക്രീം പാര്‍ലര്‍ കേസ് തുടരാനാവില്ലെന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഇതെ തുടര്‍ന്നാണ് കേസ് അട്ടമറിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാനായി മുഖ്യമന്ത്രി ഇടപെട്ടത്.

സുപ്രിംകോടതി തള്ളിയ കേസായതിനാല്‍ റഊഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസ് തുടര്‍ന്നാല്‍ കോടതിയിലെത്തുമ്പോള്‍ തള്ളിപ്പോവുമെന്നായിരുന്നു ക്രൈംബ്രാഞ്ച് വിശദീകരിച്ചിരുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രി മുതിര്‍ന്ന അഭിഭാഷകരായ ശാന്തിഭൂഷനില്‍ നിന്നും സുശീല്‍ കുമാറില്‍ നിന്നും നിയമോപദേശം തേടുകയായിരുന്നു.

ഇവര്‍ അന്വേഷണം തുടരാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ഇപ്പോഴത്തെ അന്വേഷണ പുരോഗതി റിപോര്‍ട്ട് ആഴ്ചയില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും നല്‍കണമെന്ന സര്‍ക്കുലര്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇറക്കി. അന്വേഷണത്തിനു നേതൃത്വം വഹിക്കുന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വിന്‍സന്‍ എം പോളിനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസ്ഡയറി കിട്ടിയാല്‍ മാത്രമേ കൃത്യമായ മറുപടി നല്‍കാനാവൂ എന്ന് അഡ്വ. സുശീല്‍കുമാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എ.ഡി.ജി.പിയോട് കേസ് ഡയറി, കെ സി പീറ്ററിന്റെ വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ തുടങ്ങിയ തെളിവുകള്‍ സുശീല്‍കുമാറിന് നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. വിന്‍സന്‍ എം പോള്‍ നല്‍കിയ 15 ദിവസത്തെ അവധി അപേക്ഷ കഴിഞ്ഞദിവസം മുഖ്യമന്ത്രി തള്ളിയിരുന്നു.

4 Responses to “മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് വിന്‍സന്റ്‌പോള്‍”

  1. SAJIDH

    ഈ കേസ് അട്ടിമറിക്കുമെന്ന് ഇപ്പോള്‍ ബോധ്യമായി UDF അധികാരത്തില്‍ വന്നാല്‍ DGP ആകാമെന്ന് മോഹിച്ചാണ് വിന്‍സന്‍പോള്‍ അന്വേഷണം ശരിയായ രീതിയില്‍ നടത്താത്തതും..മന്ധഗതിയിലാക്കുന്നതും..ഇങ്ങനെ ഉധ്യോഗസ്തര്‍ ഉണ്ടായാല്‍ ഏത് കള്ളന്മാര്‍ക്കും.
    വാണിഭകാര്‍ക്കും രക്ഷപെടാം…..

  2. unnipallipatt

    ee thanta parayunnathu mathram cheyyam ethenthooo rajabharanamo…..Supreme court lawyerku report chayyanam polum… we have to suffer 30 more days for this uncultural…person.

  3. basheer ck

    valanha vettinu valanha kathiyundakkunnayalalley ithiyan, ithilumappuram pratheekshikkamm hi hi hi…………chakkikkotha chankaran

  4. RAJAN Mulavukadu.

    കൂടെ നിന്ന വിന്‍സന്‍ എം.പോള്‍. സാറും അനുസരിക്കാതയോ???????????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.