Administrator
Administrator
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് വിന്‍സെന്റ് പോള്‍ മറുപടി നല്‍കി
Administrator
Monday 11th April 2011 9:28am

ig-vinsent-paulകൊച്ചി: ഐസ്‌ക്രീം കേസില്‍ മുഖ്യമന്ത്രിയുടെ നോട്ടീസിന് എ.ഡി.ജി.പി വിന്‍സെന്റ് എം പോള്‍ ഡി.ജി.പിക്ക് മറുപടി നല്‍കി. നിലവിലെ സാഹചര്യത്തില്‍ ആരുടേയും നിയമോപദേശം ആവശ്യമില്ലെന്നും സുപ്രീംകോടതി അഭിഭാഷകനെ കാണേണ്ടതില്ലെന്നുമാണ് ഡി.ജി.പി ജേക്കബ് പുന്നൂസിനയച്ച മറുപടിയില്‍ വിന്‍സെന്റ് എം പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ പുരോഗതി നിയമജ്ഞനെ അറിയിക്കണമെന്നായിരുന്നു വി.എസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കേസ് ഡയറിയിലുള്ള കാര്യങ്ങള്‍ ആരോടും വെളിപ്പെടുത്തില്ലെന്ന് വിന്‍സെന്റ് പോള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേസ് ഡയറി ഒഴികെയുള്ള മുഴുവന്‍ കാര്യങ്ങളും നിയമജ്ഞനായ സുശീല്‍ കുമാറിനോട് സംസാരിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

നേരത്തേ അന്വേഷണപുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പിക്ക് വിന്‍സെന്റ് പോള്‍ കൈമാറിയിരുന്നു. ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ കേസ്സെടുക്കാന്‍ വകുപ്പില്ലെന്നും എന്നാല്‍ തുടര്‍നടപടികളെക്കുറിച്ച് സര്‍ക്കാരിന് തീരുമാനിക്കാമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന. സര്‍ക്കാരിന് ഏതെങ്കിലും സംവിധാനം ഉപയോഗിച്ച് തുടരന്വേഷണം നടത്താവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ടെന്നറിയുന്നു.

Advertisement