തൃശൂര്‍: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം തശൂര്‍ രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ നടന്നു.

എ.ഡി.ജി.പി വില്‍സണ്‍ എം. പോള്‍, തശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്‍, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ അനൂപ് കുരുവിള, നാല് ഡി.വൈ.എസ്.പിമാര്‍ യോഗത്തില്‍ പങ്കെടുത്തു. തെളിവുകള്‍ സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.