എഡിറ്റര്‍
എഡിറ്റര്‍
ഡ്രാക്കുളയ്ക്ക് ശേഷം “കുട്ടി സൂപ്പര്‍മാനു”മായി വിനയന്‍
എഡിറ്റര്‍
Tuesday 26th February 2013 11:00am

ഡ്രാക്കുളയിലൂടെ പ്രേക്ഷകരെ പേടിപ്പിച്ചതിന് ശേഷം മറ്റൊരു 3ഡി ചിത്രവുമായി വിനയന്‍ എത്തുന്നു. ‘ലിറ്റില്‍ സൂപ്പര്‍മാന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രവും എക്‌സ്ട്രാ ഇഫക്ടുകളും ഗ്രാഫിക്‌സുകളും കൊണ്ട് സമ്പന്നമായിരിക്കുമെന്നാണ് അറിയുന്നത്.

Ads By Google

നേരത്തേ അതിമാനുഷ കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനയനില്‍ നിന്ന് മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്താണ് ഉണ്ടാവുക എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

വിനയന്‍ ചിത്രമായ അതിശയന്‍ പോലെ ഒരു ബാലതാരമാവും ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാവുക എന്നാണ് അറിയുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കുട്ടിയുടെ അതിമാനുഷ കഴിവുകളാവും ചിത്രത്തിന്റെ പ്രമേയം.

ആകാശ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഇരുപത് കോടി ബഡ്ജറ്റിലാണ് ചിത്രം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ചിത്രത്തിനായി ഒരു ബാലതാരത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംവിധായകന്‍.

Advertisement