എഡിറ്റര്‍
എഡിറ്റര്‍
നടിയുടെ ആത്മധൈര്യം മാതൃക, ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവരും സംശയിക്കുന്നുണ്ടെന്നും വിനയന്‍
എഡിറ്റര്‍
Saturday 25th February 2017 9:28pm

കൊച്ചി: ആക്രമണത്തെ അതിജീവിച്ച് സിനിമയിലേക്ക് മടങ്ങിയെത്തിയ നടിയ്ക്കും പിന്തുണ നല്‍കിയ നടന്‍ പൃഥ്വിരാജിനും അഭിനന്ദനയറിയിച്ച് സംവിധായകന്‍ വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

താന്‍ ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും തന്നെ നീചരും കപടവേഷധാരികളുമായ കറുത്ത ശക്തികള്‍ ആക്രമണം നടത്തിയപ്പോള്‍ പകച്ച് പോകാതെ ജീവിതം പിടിച്ചു നിര്‍ത്താന്‍ പ്രിയ കലാകാരി കാണിച്ച ധൈര്യത്തേയും, സിനിമയിലേക്കുള്ള തിരിച്ചുവരവിന് പൃഥ്വിരാജ് നല്‍കിയ പ്രോത്സാഹനവും അഭിനന്ദനാര്‍ഹമാണെന്നായിരുന്നു വിനയന്റെ പോസ്റ്റ്.

വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത മഞ്ജുവാര്യരേയും മറ്റ് താരങ്ങളേയും വിനയന്‍ പ്രശംസിക്കുന്നുണ്ട്. ആരും തകര്‍ന്ന് പോകുന്ന അവസ്ഥയില്‍ നടി കാണിച്ച ധൈര്യം ഇന്നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് മാതൃകയാണെന്നും വിനയന്‍ പറയുന്നുണ്ട്.


Also Read: ഇത് മലയാളസിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്ന തീരുമാനം; പൃഥ്വിരാജിന് പ്രശംസയുമായി രമേശ് ചെന്നിത്തല


അതേസമയം ആക്രമിക്കള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും കടുത്ത ശിക്ഷ മേടിച്ചു കൊടുത്തില്ലെങ്കില്‍ അത് ആഭ്യന്തര വകുപ്പിന് മുഖം നഷ്ടമാകുമെന്നും വിനയന്‍ സൂചിപ്പിക്കുന്നു.

ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദത്തില്‍ ഉറച്ചു നിന്ന വിനയന്‍ അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികള്‍ക്കും ആ സംശയമുണ്ടെന്നും പ്രശസ്തയായ ഒരു താരത്തിന് നീതി ലഭിച്ചില്ലെങ്കില്‍ ഈ നാട്ടിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ അവസ്ഥ എന്താകുമെന്നും ചോദിക്കുന്നു.

Advertisement