എഡിറ്റര്‍
എഡിറ്റര്‍
കലാഭവന്‍ മണിയെക്കുറിച്ച് സംസാരിച്ച വിനയനോട് പ്രസംഗം നിര്‍ത്തിപോകാന്‍ സംഘാടകന്‍: പ്രതിഷേധമറിയിച്ച് വിനയന്‍ വേദിവിട്ടു
എഡിറ്റര്‍
Monday 6th February 2017 9:35am

vinayan


പരിപാടി തുടങ്ങാന്‍ വൈകിയത് തന്റെ കുഴപ്പമല്ലെന്നും പറയാനുള്ളത് പറയുമെന്നും താന്‍ സമയത്തു തന്നെ എത്തിയിരുന്നെന്നും പറഞ്ഞ് വിനയന്‍ പ്രസംഗം തുടര്‍ന്നു.


തൃശ്ശൂര്‍: കലാഭവന്‍ മണിയെ അനുസ്മരിച്ചു സംസാരിക്കുന്നതിനിടെ സംവിധായകന്‍ വിനയനോട് പ്രഭാഷണം അവസാനിപ്പിക്കാന്‍ സംഘാടകന്‍. ആവശ്യം നിരസിച്ച വിനയന്‍ അല്പസമയംകൂടി സംസാരിച്ചശേഷം വേദിവിട്ടു.

കലാഭവന്‍ മണി അനുസ്മരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യപ്രഭാഷകനായി ക്ഷണിച്ചിരുന്നത് വിനയനെയായിരുന്നു. വിനയന്‍ സംസാരിച്ചുകൊണ്ടിരിക്കെ സംഘാടകന്‍ പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.


Must Read: എല്ലാം ശരിയാകുമെന്ന് തോന്നുന്നില്ല: എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യം തള്ളി കെ.കെ ശൈലജ 


പരിപാടി തുടങ്ങാന്‍ വൈകിയത് തന്റെ കുഴപ്പമല്ലെന്നും പറയാനുള്ളത് പറയുമെന്നും താന്‍ സമയത്തു തന്നെ എത്തിയിരുന്നെന്നും പറഞ്ഞ് വിനയന്‍ പ്രസംഗം തുടര്‍ന്നു. പ്രസംഗം പൂര്‍ത്തിയാക്കിയ ഉടനെ അദ്ദേഹം വേദി വിടുകയും ചെയ്തു.

വിനയന്‍ വേദിയില്‍ നിന്നും പോയ ഉടനെ സ്വന്തം കഴിവുകള്‍ വിളിച്ചു പറയാനുള്ള വേദിയല്ല ഇതെന്നും വിനയന്‍ ചുരുക്കി സംസാരിക്കേണ്ടിയിരുന്നുവെന്നും സംഘാടകന്‍ മൈക്കിലൂടെ പറഞ്ഞു.

വൈകുന്നേരം ആറരയ്ക്കാണ് അനുസ്മരണ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരു മണിക്കൂര്‍ വൈകിയാണ് പരിപാടി തുടങ്ങിയത്.

Advertisement