Categories

ചാലക്കുടിക്കാരന്‍ ചങ്ങായി; കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു

തൃശ്ശൂര്‍: അകാലത്തില്‍ അന്തരിച്ച മലയാളത്തിന്റെ സ്വന്തം കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ വിനയന്‍ പുതിയ ചിത്രം സംവിധാനം ചെയ്യുന്നു.

ചാലക്കുടിക്കാരന്‍ ചങ്ങായി എന്ന പേരില്‍ ചിത്രം ഒരുക്കുന്ന കാര്യം വിനയന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്ക് വെച്ചത്. ഒന്നര വര്‍ഷത്തോളമായി ഈ സിനിമയെടുക്കണമെന്ന് താന്‍ കരുതുന്നതെന്നും കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കഥ രൂപപ്പെടുത്തിയിരിക്കുന്നതെങ്കിലും ഇത് ഒരു ബയോപിക് ആയിരിക്കില്ലെന്നും വിനയന്‍ വ്യക്തമാക്കി.

ആ മഹാനായ കലാകാരനു കൊടുക്കുന്ന ആദരവായി ഈ സിനിമ സമര്‍പ്പിക്കുകയാണെന്നും ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നവംബര്‍ അഞ്ചിന് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം,

സുഹൃത്തുക്കളെ,
കഴിഞ്ഞ ഒന്നരവര്‍ഷമായി Chalakudykaran Changathy എന്ന സിനിമ എടുക്കണമെന്ന് മനസ്സില്‍ തോന്നിയിട്ട്… അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിന്റെ അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഞാനിതിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ആ മഹാനായ കലാകാരനു കൊടുക്കുന്ന ആദരവായി ഈ സിനിമ സമര്‍പ്പിക്കുകയാണ്. പക്ഷേ ഒന്നോര്‍ക്കുക, ഈ സിനിമ കലാഭവന്‍ മണിയിടുെ biopic അല്ല.
ഇന്ന് മലയാളസിനിമയിലെ ലൈംലൈറ്റില്‍ നില്‍ക്കുന്ന പ്രമുഖ നടന്മാരും ടെക്‌നീഷ്യന്മാരും സഹകരിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നവംബര്‍ 5 ഞായറാഴ്ച്ച നടക്കുകയാണ്. മണ്ണിന്റെ മണമുള്ള, ജീവിതഗന്ധിയായ ഒരു നല്ല സിനിമയ്ക്കു വേണ്ടിയുള്ള എന്റെ പ്രയത്‌നത്തിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണവും പ്രാര്‍ത്ഥനയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
സ്‌നേഹപൂര്‍വ്വം,
വിനയന്‍

Tagged with: |