എഡിറ്റര്‍
എഡിറ്റര്‍
ആക്രമണത്തിന് പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെ: മണി പവറില്‍ മുങ്ങി അന്വേഷണം മരവിപ്പിക്കരുതെന്നും വിനയന്‍
എഡിറ്റര്‍
Monday 20th February 2017 2:13pm

കൊച്ചി: നടിക്കെതിരായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ തന്നെ തയ്യാറാക്കിയതെന്ന് സംവിധായകന്‍ വിനയന്‍. ആ ഗൂഡാലോചന നടത്തിയത് ഈ ഡ്രൈവര്‍മാര്‍ മാത്രമാണോ എന്ന കാര്യം അന്വേഷിക്കേണ്ടിയിരിക്കുന്നെന്നും വിനയന്‍ പറയുന്നു.

അറസ്‌ററു ചെയ്യപ്പെട്ടവര്‍ കൊട്ട്വേഷന്‍ ഗ്രൂപ്പില്‍പ്പെട്ടവരാണ്. ഇത്രമേല്‍ പ്ലാന്‍ ചെയ്ത് വൈരാഗ്യം തീര്‍ക്കുവാന്‍ മാത്രം ശത്രുത ഈ നടിയോട് പ്രസ്തുത ഡ്രൈവര്‍മാര്‍ക്കുണ്ടാകാനുള്ള കാരണം എന്താണ്. അതോ മറ്റു വല്ലവരും ഇതിന്റെ പിന്നിലുണ്ടോ?

ഇതൊക്കെ സത്യസന്ധമായി പോലീസ് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇതിനു മുന്‍പു പലപ്പോഴും കണ്ടപോലെ മണി പവറിലും മസില്‍ പവറിലും മുങ്ങി. ഈ കേസിന്റെ അന്വേഷണവും മരവിക്കരുത് എന്നും വിനയന്‍ പറയുന്നു.


Dont Miss കൂട്ടരേ നിങ്ങള്‍ക്ക് തെറ്റി; നിങ്ങള്‍ മനസില്‍ കണ്ടതിലും ശക്തയാണവള്‍: നടിക്കെതിരായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരോട് പൂര്‍ണിമ 


തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു പ്രമുഖ നടിയേ നഗര മദ്ധ്യത്തില്‍, നടുറോഡിലൂടെ മാനഭംഗത്തിന് ഇരയാക്കിക്കൊണ്ട് വാഹനംഓടിച്ചു നടക്കാന്‍ ധൈര്യം കാണിച്ചത് സിനിമാരംത്തു തന്നെ പ്രവര്‍ത്തിക്കുന്നവരാണ് എന്ന സത്യം സിനിമാമേഖലയില്‍ ഉള്ള സംഘടനകള്‍ എത്രമാത്രം ഗൗരവത്തോടെ കാണുന്നു എന്ന് തനിക്കറിയില്ലെന്നും വിനയന്‍ പറഞ്ഞു.

സ്വകാര്യ ജോലിക്കു പോയതായിരുന്നില്ല ആ പെണ്‍കുട്ടി. ഒരു സിനിമയുടെ ഡബ്ബിംഗ് ജോലിക്കായി പോകുന്ന യാത്രാമദ്ധ്യേ ആണ് നിഷ്ടൂരമായ ഈ തട്ടിക്കൊണ്ടു പോകലും മാനഭംഗപ്പെടുത്തലും നടന്നത്.

ഇനിയുള്ളവര്‍ക്കെങ്കിലും ഈ അനുഭവം ഉണ്ടാകരുതെന്ന ആഗ്രഹത്തോടെയും തന്റേടത്തോടെയും, തനിക്കുണ്ടായേക്കാവുന്ന അഭിമാനക്ഷതം സഹിക്കാനുള്ള ത്യാഗമനോഭാവത്തോടെ പോലീസില്‍ പരാതികൊടുക്കാന്‍ തയ്യാറായ ആ യുവകലാകാരിക്ക് നീതി കിട്ടിയില്ലെങ്കില്‍ ചരിത്രം ഈ പോലീസിനും ഭരണാധികാരികള്‍ക്കും മാപ്പു കൊടുക്കില്ല.

സ്ത്രീകളുടെ സുരക്ഷക്കായി ഒരു വകുപ്പു പോലും രൂപീകരിക്കാന്‍ തയ്യാറെടുക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി എടുക്കുമെന്നു പ്രതീക്ഷിക്കുന്നെന്നും വിനയന്‍ പറഞ്ഞു.

Advertisement