എഡിറ്റര്‍
എഡിറ്റര്‍
നീ എന്റെ അനുജത്തിയാണ് എന്നൊക്കെ ചില നടന്മാര്‍ എഴുതിയത് കണ്ടു; അതല്ല പ്രതിഷേധം: ഫേസ്ബുക്കില്‍ എഴുതാന്‍ കടത്തിണ്ണയില്‍ കിടക്കുന്നവര്‍ക്കും സാധിക്കുമെന്ന് വിനയന്‍
എഡിറ്റര്‍
Tuesday 21st February 2017 12:36pm

കൊച്ചി: നടിക്കെതിരായ അതിക്രമത്തില്‍ നിലപാടെടുക്കാന്‍ വൈകിയ അമ്മ സംഘടനയേയും വിഷയത്തില്‍ താരങ്ങള്‍ എടുത്ത നടപടിയേയും വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍.

സംഭവം നടന്ന് രണ്ടുദിവസമാകാറായപ്പോഴാണ് അമ്മ ഒരു പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചത്. അതിനു മുമ്പ് നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് ഒരു വാര്‍ത്താ സമ്മേളനം നടത്തി ആ കുട്ടിക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെയെന്നും വിനയന്‍ പരിഹസിക്കുന്നു.

ഫേസ്ബുക്കില്‍ കുറിക്കുന്നതല്ല യഥാര്‍ഥ പ്രതിഷേധം. നീ എന്റെ അനുജത്തിയാണ് എന്നൊക്കെ പറഞ്ഞ് ചില നടന്മാര്‍ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത് കണ്ടു.

ഫേസ്ബുക്കില്‍ ആര്‍ക്കും എന്തും എഴുതാം. ഫേസ്ബുക്കിലെഴുത്ത് ശുചിമുറിയില്‍ വച്ചുമാകാം.
ഫേസ്ബുക്കില്‍ എഴുതാന്‍ കടത്തിണ്ണയില്‍ കിടക്കുന്നവര്‍ക്കും സാധിക്കും. പൊതുജനത്തിന്റെ മുന്നില്‍ നിന്ന് രണ്ട് വാക്കു പറയാന്‍ ബുദ്ധിമുട്ടുമെന്നും വിനയന്‍ പറയുന്നു.

ആകുട്ടി അഭിനയിച്ചിരുന്ന സിനിമയുടെ സംവിധായകനും നിര്‍മാതാവിനും ഈ സംഭവത്തില്‍ ഉത്തരവാദിത്വമുണ്ട്.

സിനിമയുടെ ഡബ്ബിങ്ങിനായാണ് അവള്‍ തൃശൂരെത്തിയത്. അവര്‍ വിളിച്ചു നല്‍കിയ വണ്ടിയിലാണ് അവള്‍ യാത്രതിരിച്ചത്. നാലുമണിക്ക് പുറപ്പെട്ട വണ്ടി രാത്രിയായിട്ടും വീട്ടില്‍ എത്താതിരുന്നപ്പോള്‍ അവര്‍ അന്വേഷിക്കണമായിരുന്നെന്നും വിനയന്‍പറയുന്നു.

Advertisement