എഡിറ്റര്‍
എഡിറ്റര്‍
‘മോഹന്‍ലാല്‍ അറിയാതെ തനിക്കെതിരെ നീക്കങ്ങളുണ്ടാകുമായിരുന്നില്ല’; ഈ വിജയം തിലകന് സമര്‍പ്പിക്കുന്നു; അമ്മയ്ക്കും ഫെഫ്കയ്ക്കുമെതിരെ വിനയന്‍
എഡിറ്റര്‍
Saturday 25th March 2017 9:16pm

കൊച്ചി: താരസംഘടനയായ അമ്മയ്ക്കും ഫെഫ്ക്കയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും പ്രസിഡന്റ് സിബി മലയിലും അമ്മ പ്രസിഡന്റ് ഇന്നസെന്റും രാജിവെക്കണമെന്നും വിനയന്‍ ആവശ്യപ്പെട്ടു.


Also read 13 കാരിയെ എട്ട് അധ്യാപകര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി; ഗര്‍ഭിണിയായതോടെ അബോര്‍ഷനു ശ്രമിച്ചു


ചലച്ചിത്ര മേഖലയില്‍ നിന്ന് നേരിടേണ്ടി വന്ന അപ്രഖ്യാപിത വിലക്കിനെതിരെ കേസ് നടത്തി വിജയിച്ച പശ്ചാത്തലത്തില്‍ എറണാകുളം പ്രസ്‌ക്ലബില്‍ മാധ്യമ പ്രവര്‍ത്തരകോട് സംസാരിക്കവേയാണ് വിനയന്‍ സംവിധായകര്‍ക്കും സൂപ്പര്‍ താരത്തിനുമെതിരെ പ്രതികരിച്ചത്.

അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ മോഹന്‍ലാല്‍ അറിയാതെ സെക്രട്ടറി ഇടവേള ബാബു തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നു കരുതുന്നില്ലെന്ന് വിനയന്‍ പറഞ്ഞു. തനിക്ക് ലഭിച്ച ഈ വിജയം നടന്‍ തിലകനു സമര്‍പ്പിക്കുന്നതായും വിനയന്‍ പറഞ്ഞു.

വിലക്ക് നേരിട്ട പശ്ചാത്തലത്തില്‍ തനിക്ക് വേണ്ടി സംസാരിക്കാന്‍ ഒരു സാംസ്‌കാരിക നായകനും രംഗത്തെത്തിയില്ല. തനിക്കുവേണ്ടി സംസാരിച്ച സുകുമാര്‍ അഴീക്കോടിനെ അധിക്ഷേപിക്കുന്ന സ്ഥിതിയാണുണ്ടായത് എന്നും പറഞ്ഞ വിനയന്‍ ഒപ്പമുണ്ടെന്നു ഫോണില്‍ പലരും പറഞ്ഞിരുന്നെന്നും എന്നാല്‍ തനിക്കു നഷ്ടപ്പെട്ട എട്ടരവര്‍ഷം തിരികെ നല്‍കാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കില്ലെന്നും പറഞ്ഞു.

ഇത്രയും നാള്‍ സൂപ്പര്‍ താരങ്ങളും അസോസിയേഷനും പറയുന്നതാണ് സത്യമെന്നാണു ജനങ്ങള്‍ കരുതിയിരുന്നത് എന്നാല്‍ സത്യം എന്റെ കൂടെയാണെന്നു തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്. അപ്പീല്‍ പോകുമെന്നാണ് അവര്‍ പറയുന്നത് മൂന്നു തവണ ഹൈക്കോടതിയില്‍ പരാജയപ്പെട്ട വിഷയത്തില്‍ ഇവര്‍ എന്ത് അപ്പീല്‍ ജയിക്കാനാണെന്നും വിനയന്‍ ചോദിച്ചു.

തങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടുന്നവരെ ഏതു വിധേനയും ഈ രംഗത്തുനിന്ന് ഉന്‍മൂലനം ചെയ്യുമെന്ന ധാര്‍ഷ്ട്യവും അഹങ്കാരവും ഇനിയെങ്കിലും സംവിധായകരും അസോസിയേഷനുകളും അവസാനിപ്പിക്കണമെന്നും മാഫിയ ഗ്രൂപ്പുകളെപ്പോലെ പ്രവര്‍ത്തിക്കേണ്ടവരല്ല കലാകാരന്‍മാരെന്നും വിനയന്‍ പറഞ്ഞു.


Dont miss ഞങ്ങളില്‍ മൂന്ന് പേരില്‍ ഒരാളെ തിരഞ്ഞെടുത്തേ മതിയാവൂ; മലയാളത്തിലെ യുവസംവിധായകരില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി ചാര്‍മിള


ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ സിനിമാ ലോകമെന്ന് ആരോപിച്ച വിനയന്‍ തന്നെ കാര്‍ കയറ്റിക്കൊല്ലുമെന്നു ഒരാള്‍ പറഞ്ഞതായി ഫെഫ്കയില്‍ അംഗമായ ഒരു സംവിധായകന്‍ വിധി വന്ന ശേഷം തന്നെ വിളിച്ചു പറഞ്ഞെന്നും തന്നെ വിലക്കിക്കൊണ്ടു കമല്‍ ഒപ്പിട്ട കത്തു നല്‍കാമെന്നു ഫെഫ്കയിലെ തന്നെ ചില അംഗങ്ങള്‍ ഇപ്പോള്‍ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി.

സംഘടനകള്‍ക്കും അസോസിയേഷനും പുറമേ സംവിധായകരെയും വിനയന്‍ പേരെടുത്ത് വിമര്‍ശിച്ചു. കമലും സിദ്ധിഖുമാണു തന്നെ വിലക്കുന്നതിനു പിന്നില്‍ തലച്ചോറായി പ്രവര്‍ത്തിച്ചതെന്ന് വിനയന്‍ ആരോപിച്ചു. കമല്‍ സിദ്ദിഖ് എന്നിവര്‍ കള്ള സത്യവാങ്മൂലം നല്‍കി കേസില്‍നിന്നു രക്ഷപ്പെട്ടിരിക്കുകയാണ്. എന്നാല്‍ മനഃസാക്ഷിയുടെ മുന്നില്‍ അവര്‍ക്കൊരിക്കലും രക്ഷപ്പെടാനാകില്ല വിനയന്‍ പറഞ്ഞു.


You must read this ധര്‍മ്മശാലയില്‍ കന്നിയങ്കത്തിനിറങ്ങിയ കുല്‍ദീപ് ആദ്യ ദിനം പടനയിച്ചു; ഓസീസ് 300നു പുറത്ത് ; വീഡിയോ


സൂപ്പര്‍ താരങ്ങളുടെ വാടകഗുണ്ടകളായി പ്രവര്‍ത്തിക്കുകയാണു സംവിധായകര്‍. ഇവരെയൊക്കെയാണോ കലാകാരന്‍മാര്‍ എന്നു വിളിക്കുന്നത് ?. എന്താണ് ഞാന്‍ ഇവരോടു ചെയ്തതെന്ന് പറയാമോയെന്നും നല്ല സിനിമകള്‍ സംവിധാനം ചെയ്തതാണോ അതോ പുതിയ താരങ്ങളെ സിനിമയില്‍ അവതരിപ്പിച്ചതാണോ താന്‍ ചെയ്ത തെറ്റെന്നും വിനയന്‍ ചോദിച്ചു.

ആരെയും പേടിക്കാതെ സിനിമ ചെയ്യാമെന്നു തെളിയിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും താരങ്ങളെയും അസോസിയേഷനുകളെയും പേടിക്കാതെ സിനിമ ചെയ്യാന്‍ കൂടുതല്‍പ്പേര്‍ രംഗത്ത് വരുന്നുണ്ടെന്നും പറഞ്ഞ വിനയന്‍ താന്‍ സിനിമയില്‍ കൊണ്ടുവന്ന പലരും സൂപ്പര്‍ താരങ്ങളെക്കാള്‍ കയ്യടി നേടുന്നതില്‍ ഇന്ന് ഏറെ സന്തോഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

Advertisement