എഡിറ്റര്‍
എഡിറ്റര്‍
വിനായകന് ഇനി എന്തിനാ അവാര്‍ഡ് ; സൂപ്പര്‍ താരങ്ങള്‍ക്കു പോലും നേടാന്‍ കഴിയാത്ത നേട്ടവുമായി കമ്മട്ടിപ്പാടത്തിലെ ഗംഗന്‍
എഡിറ്റര്‍
Monday 6th February 2017 11:30pm

vinayakan

ടെലിവിഷന്‍ അവാര്‍ഡുകള്‍ അഡ്ജസ്റ്റ്‌മെന്റ് അവാര്‍ഡുകളാണെന്ന് പൊതുവെ ധാരണയുണ്ട്. ആ ധാരണകളെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഇത്തവണ മിക്ക അവാര്‍ഡ് നിശകളിലും വിനായകനോട് കാണിച്ച അവഗണന. എന്നാല്‍ മറ്റേത് അവാര്‍ഡിനേക്കാളും വലുതാണ് പ്രേക്ഷകരുടെ സ്‌നേഹമെന്ന് കാണിച്ച് തരുന്നതായിരുന്നു ഇന്ന് കുറ്റനാടില്‍ നിന്നുമുള്ള കാഴ്ച്ച.

southlive2017-025de8e661-0807-42f2-ab23-d1b80d568507asjuh

ഇന്ന് നടന്ന കുട്ടനാട് നേര്‍ച്ചയില്‍ ആഘോഷക്കമ്മറ്റിക്കാര്‍ വിവിധ തിടമ്പുകള്‍ ഉയര്‍ത്തിയപ്പോള്‍ ഫിഡല്‍ കാസ്‌ട്രോയുടേയും അബ്ദുള്‍ കലാമിന്റേയും തിടമ്പുകള്‍ക്കൊപ്പം വിനായകനുമുണ്ടായിരുന്നു.

മലയാള സിനിമയിലെ താരരാജാക്കന്മാര്‍ക്ക് പോലും ലഭിക്കാത്ത അപൂര്‍വ്വഭാഗ്യമാണ് വിനായകന് ലഭിച്ചിരിക്കുന്നത്. വര്‍ണ്ണാഭമായ ആഘോഷ പരിപാടികളോടെയാണ് ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന്റെ മുകളില്‍ വിനായകന്റെ മുഖമുള്ള തിടമ്പുയര്‍ന്നത്.

southlive2017-02b9cbcf5d-06be-4e49-92fa-f459f23691b2axuh

കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ മികച്ച അഭിനയ പ്രകടനം കാഴ്ച വെച്ച നടനാണ് വിനായകന്‍. കമ്മട്ടിപ്പാടത്തിലെ ഗംഗയെ അവിസ്മരണീയമാക്കിയ വിനായകന് എന്നിട്ടും ഒരവാര്‍ഡും ലഭിച്ചില്ല. കേരളത്തിലെ പ്രമുഖ സോഷ്യല്‍മീഡിയ സിനിമ ചര്‍ച്ച ഗ്രൂപ്പായ സിനിമാ പാരഡൈസോ മാത്രമാണ് വിനായകന്റെ പേര് നിര്‍ദേശിച്ചത്.

ഫോട്ടോ കടപ്പാട് : Albin Em You 

Advertisement