എഡിറ്റര്‍
എഡിറ്റര്‍
വിനായകന് ദേശീയ അവാര്‍ഡ് നഷ്ടമായത് വോട്ടെടുപ്പില്‍; അവാര്‍ഡ് കൈവിട്ടത് രണ്ടു വോട്ടിന്
എഡിറ്റര്‍
Saturday 8th April 2017 9:50am

 

ന്യൂദല്‍ഹി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് വിനായകന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് നഷ്ടമായത് രണ്ടു വോട്ടിന്റെ വ്യത്യാസത്തില്‍. മറാഠി താരം മനോജ് ജോഷിയുമായി അവസാന നിമിഷം വരെ പോരാടിയായിരുന്നു മലയാളത്തിന്റെ വിനായകന്‍ ദേശീയ തലത്തില്‍ തന്റെ സാന്നിധ്യം അറിയിച്ചത്.


Also read തോക്ക് സ്വമി; ഡി.ജി.പിയെ കാണാനെത്തിയപ്പോള്‍ അറസ്റ്റ് ചെയ്ത് പൊലീസ്; ഹര്‍ത്താല്‍ ദിനത്തില്‍ ക്രിമിനല്‍ കേസില്‍പ്പെട്ടെയാളെ വിടാനാകില്ലെന്ന് കോടതി 


അവസാന നിമിഷം വരെ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നിന്നതിനാല്‍ തീരുമാനത്തിനായി വോട്ടെടുപ്പ് നടത്തിയെന്ന് ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ തന്നെയാണ് വ്യക്തമാക്കിയത് വോട്ടെടുപ്പില്‍ രണ്ടു വോട്ടിനായിരുന്നു വിനായകനെ മനോജ് ജോഷി മറികടന്നതെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി പരിഗണിച്ച വിനായകനെ ദേശീയ തലത്തില്‍ സഹനടനുള്ള അവാര്‍ഡിനായിരുന്നു പരിഗണിച്ചത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു താരത്തിന് നോമിനേഷന്‍ ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാനും മണികണ്ഠനുമൊപ്പം ചിത്രത്തിലെത്തിയ താരത്തെ കേരളം നായക നടനായി പരിഗണിച്ചപ്പോള്‍ മണികണ്ഠനായിരുന്നു സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

ദേശീയ ജൂറി സഹനടനായി പരിഗണിച്ച താരത്തിന്റെ അഭിനയമികവ് അവസാന റൗണ്ട് വരെ മുന്നേറിയപ്പോള്‍ വോട്ടെടുപ്പ് നടത്തിയാണ് ജൂറി ജേതാവിനെ പ്രഖ്യാപിച്ചത്. എന്നാല്‍ താരത്തിന് പരാമര്‍ശങ്ങളോ മറ്റോ നല്‍കിയതുമില്ല. സംസ്ഥാന അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം ലഭിച്ച സുരഭിക്കാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമെന്നതും ശ്രദ്ധേയമാണ്.

Advertisement