എഡിറ്റര്‍
എഡിറ്റര്‍
വിംസ് മീഡിയ ഈദ് കാര്‍ണിവലിനു വര്‍ണ്ണാഭമായ സമാപനം
എഡിറ്റര്‍
Sunday 2nd July 2017 3:28pm

റിയാദ്: സംഘാടക മികവും ദ്ദൃശ്യവിസ്മയവും ഒരുമിച്ചപ്പോള്‍ വിംസ് മീഡിയ ഈദ് കാര്‍ണിവലിനു വര്‍ണ്ണാഭമായ സമാപനം. കലയും വിജ്ഞാനവും സമ്മേളിച്ച കാര്‍ണിവലില്‍ സമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ഷിഫ റീമാസ് വെഡ്ഡിങ് ഹാളില്‍ നടന്നകാര്‍ണിവല്‍ രസകരമായ സ്പോട് ഗെയിംസോടെയാണ് ആരംഭിച്ചത്. കാര്‍ണിവല്‍ മീറ്റ് നറുക്കെടുപ്പിലൂടെതിരഞ്ഞെടുത്ത ആലപ്പുഴ സ്വദേശി സമീര്‍ ഉദ്ഘാടനം ചെയ്തു. വിംസ് മീഡിയ സി.ഇ.ഒ ബഷീര്‍ പാങ്ങോട് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു.

റിയാദില്‍ ആരോഗ്യ രംഗത്ത് സജീവസാന്നിധ്യമായഡോ.മുഹമ്മദ് അന്‍സാരി അഹ്മദ്, വ്യവസായ പ്രമുഖരായ എ എറഹീം ആറ്റൂര്‍കോണം, ഷാജഹാന്‍ കല്ലമ്പലം എന്നിവരെആദരിച്ചു. യഥാക്രമം റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സെക്രട്ടറിഷംനാദ് കരുനാഗപ്പള്ളി, എയര്‍ഇന്ത്യ മാനേജര്‍ കുന്ദന്‍ലാല്‍, നോര്‍ക പ്രതിനിധി ഷിഹാബ് കൊട്ടുകാട് എന്നിവരാണ്ആദരിച്ചത്. മാധ്യമപ്രവര്‍ത്തകരായ ഉബൈദ് എടവണ്ണ, നാസര്‍ കാരന്തൂര്‍, ജയന്‍കൊടുങ്ങല്ലൂര്‍, നാഷ്‌കോ ഡയറക്ടര്‍ നാസര്‍ നാഷ്‌കോ, പൊതുപ്രവര്‍ത്തകരായ അബ്ദുല്‍ കരീം, അലിആലുവ, സൗദി രാജ്യാന്തര ഊര്‍ജ്ജ സമിതി പ്രതിനിധിഇബ്രാഹിം സുബ്ഹാന്‍ ചടങ്ങില്‍ സംബന്ധിച്ചു. വിംസ് മീഡിയഡയറക്ടര്‍മാരായ റഷീദ് ഖാസിമി, വി കെ എ സുധീര്‍ സംസാരിച്ചു.

കാര്‍ണിവല്‍ മീറ്റിന് ശേഷം ഹസ്സന്‍ ഇടപ്പാളിന്റെ നേതൃത്വത്തില്‍തായ്കൊണ്ടോ പ്രദര്‍ശനം, റിയാദ് കലാഭവന്റെപ്രത്യേകവിനോദ പരിപാടി തുടങ്ങി നിരവധി കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. കലാമല്‍സരങ്ങളില്‍വിജയികളായവര്‍ക്ക് ചടങ്ങില്‍ സമ്മാനം വിതരണം ചെയ്തു. കാര്‍ണിവലിലെ മികച്ച സ്റ്റാളുകള്‍ക്കു പ്രത്യേക സമ്മാനങ്ങള്‍ നല്‍കി. വൈജ്ഞാനിക പ്രാധാന്യമുള്ള ഖുര്‍ആന്‍ പ്രദര്‍ശനം, രുചിപ്പെരുമ വിളിച്ചോതിയ മലബാര്‍ അടുക്കള എന്നിവര്‍ക്ക്പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഡോ.അബ്ദുല്‍ അസീസിന്റെനേതൃത്വത്തില്‍ പുകവലിക്കെതിരേ നടത്തിയ സാമൂഹികപ്രസക്തമായ പ്രദര്‍ശനം പ്രശംസ പിടിച്ചുപറ്റി. ജീപ്പാസ്‌റോയല്‍ഫോര്‍ഡ് പ്രതിനിധി സവാദ്, മിന ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രതിനിധി നസീര്‍, റാഫി പാങ്ങോട്, സത്താര്‍ കായംകുളം തുടങ്ങി റിയാദിലെ സാമൂഹിക-സാംസ്‌കാരികരംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച നിരവധി പേര്‍ സംബന്ധിച്ച ഈദ്കാര്‍ണിവല്‍ ശ്രദ്ധേയമായി.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement