പ്രണയകാലം എന്ന റൊമാന്റിക് ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതയാണ് വിമലാ രാമന്‍. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് വിമലയിപ്പോള്‍. ഒന്നല്ല, രണ്ട് ബോളിവുഡ് ചിത്രങ്ങളിലാണ് വിമല വേഷമിട്ടത്.

ഹാദ് അലി അബ്രാറിന്റെ ‘അഫ്രാ തഫാരി’ എന്ന ഹിന്ദി ചിത്രത്തില്‍ ഒരു നല്ല റോളില്‍ വിമല അഭിനയിക്കുന്നുണ്ട്. ഗോവിന്ദയാണ് നായകന്‍. അങ്കുഷ് ഭാട്ടിന്റെ ‘മുംബൈ മിറര്‍’ എന്ന ചിത്രത്തില്‍ പ്രക്ഷുബ്ദയായ ഒരു ജേര്‍ണലിസ്റ്റിന്റെ വേഷത്തിലും വിമലയെത്തുന്നു. സച്ചിന്‍ ജോഷിയാണ് ചിത്രത്തിലെ നായകന്‍. ഇവ രണ്ടുമാണ് വിമലയുടെ ബോളിവുഡ് ചിത്രങ്ങള്‍.

Ads By Google

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകള്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ് വിമല. തമിഴ് പെണ്‍കുട്ടിയായ താന്‍ മലയാളിയാണോ പഞ്ചാബിയാണോ എന്നാണ് ആളുകള്‍ ചോദിക്കുന്നതെന്നും വിമല പറഞ്ഞു. ബോളിവുഡിലെ അഭിനയം മറ്റ് ഭാഷകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്നും അവിടെ എല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണെന്നും ഓരോ ഷെഡ്യൂളുകള്‍ക്കിടയിലും നീണ്ട ഇടവേളകള്‍ ഉണ്ടെന്നും വിമലാ രാമന്‍ പറഞ്ഞു.

കോമഡിയില്‍ വളരെ പെര്‍ഫെക്ഷന്‍ ഉള്ള നടനാണ് ഗോവിന്ദയെന്ന് വിമല പറഞ്ഞു. ‘ജോദ്ദ അക്ബര്‍’ പോലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് താത്പര്യമുണ്ടെന്നും എല്ലാ ഖാന്‍-കപൂര്‍ മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും വിമല പറഞ്ഞു.

മലയാളത്തില്‍ സുരേഷ് ഗോപിക്കൊപ്പമാണ് വിമലയുടെ കരിയര്‍ ആരംഭിച്ചത്. അടുത്ത് അഭിനയിക്കാന്‍ പോകുന്ന ‘ടേണിങ് പോയിന്റ്’ എന്ന മലയാള ചിത്രത്തില്‍ കലാഭവന്‍ മണിയും ബാബുരാജുമാണ് നായകര്‍. ചില തെലുങ്ക്, തമിഴ് പ്രോജക്ടുകളും വിമലയ്ക്ക് മുന്നിലുണ്ട്.