Administrator
Administrator
വിമലാ രാമന്‍ ഹോളിവുഡിലേക്ക്
Administrator
Friday 26th February 2010 8:51am

imala raman, dam 999 പ്രമുഖ തെന്നിന്ത്യന്‍ നടി വിമലാ രാമന്‍ ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നു. ഡാം 999 ലൂടെയാണ് വിമലാ രാമന്‍ ഹോളിവുഡില്‍ എത്തുന്നത്. സിനിമയില്‍ ബ്രിട്ടീഷുകാരന്റെ കാമുകിയായ മലയാളിപ്പെണ്‍കുട്ടിയുടെ വേഷത്തിലാണ് വിമലയെത്തുന്നത്. മലയാള സിനിമയില്‍ വിലക്ക് വിവാദത്തില്‍പ്പെട്ട നടന്‍ തിലകനും സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

മലയാളി സാന്നിധ്യം മൂലവും മറ്റും ഏറെ പ്രത്യേകതയുള്ളതാണ് ഡാം 999. മുല്ലപ്പെരിയാര്‍ ഡാമിനെ പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഒരേ കടലിലൂടെ സംഗീതത്തിനുള്ള ദേശീയ അംഗീകാരം നേടിയ ഔസേപ്പച്ചനാണ് സിനിമയിലെ സംഗീത സംവിധാനം. ചിത്രത്തില്‍ ഇംഗ്ലീഷ് ഉള്‍പ്പെടെ നാലു ഭാഷയിലാണു സംഗീതം ഒരുക്കിയിരിക്കുന്നത്.

ഇംഗ്ലീഷ് ഗാനങ്ങള്‍ വിഖ്യാത കനേഡിയന്‍ ഗായിക സെലീന്‍ ഡയനായിരിക്കും ആലപിക്കുക. ഹോളിവുഡിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന
ഡാം 999-ന്റെ ചിത്രീകരണ ജോലികള്‍ ജനുവരി 15ന് ആരംഭിക്കും. ദുബായ് ആസ്ഥാനമായ മറൈന്‍ കമ്പനി ഉടമയായ സോഹന്റെ ആദ്യ സിനിമാ സംരംഭമാണിത്.

Advertisement