ബാഗ്ലൂര്‍: ബാഗ്ലൂരില്‍നിന്നും എഴുപത് കിലോമീറ്റര്‍ മാത്രം അകലെ ചിക്കബല്ലാപുരം ജില്ലയില്‍ എട്ട് യുവാക്കളെ അടിച്ച്‌കൊന്നു. പ്രദേശവാസികളാണ് യുവാക്കളെ അടിച്ച്‌കൊന്നത്. കള്ളന്മാരാണെന്ന് സംശയിച്ചാണ് നാട്ടുകാര്‍ യുവാക്കളെ ആക്രമിച്ചത്.

കള്ളന്മാരുടെ ശല്യമേറെയുള്ള പ്രദേശത്ത് നാട്ടുകാര്‍ നിത്യവും പരിശോധന നടത്താറുണ്ട്. ഇത്തരത്തില്‍ നടത്തിയ പര്ിശോധനക്കിടയില്‍ കണ്ട അപരിചിതരായ യുവാക്കളെയാണ് നാട്ടുകാര്‍ മാരകമായി അക്രമിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനവും നാട്ടുകാര്‍ കത്തിച്ചു.