എഡിറ്റര്‍
എഡിറ്റര്‍
വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത അദ്ധ്യാപകനെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു
എഡിറ്റര്‍
Monday 18th November 2013 9:25am

rape-2

ഹരിയാന: ഭിവാനിയില്‍ ദളിത് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത അദ്ധ്യാപകനെ നാട്ടുകാരും വിദ്യാര്‍ത്ഥിനിയുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് കയ്യേറ്റം ചെയ്തു.

രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളില്‍ കയറിച്ചെന്നാണ് അദ്ധ്യാപകനെ കയ്യേറ്റം ചെയ്തത്. തുടര്‍ന്ന് ഇവര്‍ സ്‌കൂള്‍ പൂട്ടിയിടുകയും ചെയ്തു.

നവംബര്‍ ആറിനാണ് സംഭവം നടന്നത്. സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനായ ശിവ് ചരണ്‍ വെള്ളം ആവശ്യപ്പെട്ടുകൊണ്ട് 16 കാരിയായ വിദ്യാര്‍ത്ഥിനിയെ ഒഴിഞ്ഞ മുറിയിലേക്ക് വിളിപ്പിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു.

സംഭവം പുറത്ത് പറഞ്ഞാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ പറഞ്ഞ് പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പടുത്തി.

പിന്നീട് സ്‌കൂളില്‍ പോകാന്‍ വിമുഖത കാട്ടിയ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് സ്‌കൂളില്‍ അയക്കാന്‍ ശ്രമിച്ച ബന്ധുക്കളോട് പെണ്‍കുട്ടി കാര്യം തുറന്ന് പറയുകയായിരുന്നു.

തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് കയറിച്ചെന്ന് അദ്ധ്യാപകനെ കയ്യേറ്റം ചെയ്ത് സ്‌കൂള്‍ പുട്ടുകയായിരുന്നു.

അദ്ധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേ സമയം ഭിവാനിയില്‍ ഇന്‍ഡസ്ട്രിയല്‍
ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥിനിയെ നാലംഗ സംഘം കൂട്ട ബലാല്‍സംഗത്തിനിരയാക്കിയതും ഏറെ പ്രതിഷേധങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

Advertisement