ലക്‌നൗ: ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ ഗ്രാമത്തലവനെ ഗ്രാമവാസി നാട്ടുകാരുടെ മുന്നില്‍ വച്ച് വെടിവച്ചു കൊലപ്പെടുത്തി. ഗ്രാമവാസിയായ മഹേഷ് ചന്ദ് ബില്ലാരി ഗ്രാമത്തലവനായ ശ്രീപാലിനെയാണ് കൊലപ്പെടുത്തിയത്.

ഗ്രാമസഭ ചേരുന്നതിനിടെയാണ് സംഭവം നടന്നത്. മഹേഷ് ചന്ദ് വൈദ്യുതി മോഷണം നടത്തുന്നതായി ശ്രീപാലിന്റെ ഭാര്യ പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിന് പ്രതികാരമായാണ് മഹേഷ് ചന്ദ് വെടിയുതിര്‍ത്തതെന്നാണ് വാര്‍ത്ത. മഹേഷ് ചന്ദ് ഒളിവിലാണ്.

Subscribe Us: