എഡിറ്റര്‍
എഡിറ്റര്‍
അധികാരത്തിലെത്തിയാല്‍ വാജ്‌പേയിക്ക് ഭാരതരത്‌ന നല്‍കും:ബി.ജെ.പി
എഡിറ്റര്‍
Sunday 17th November 2013 5:23pm

ravi1

ന്യൂദല്‍ഹി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ബി.ജെ.പി  നേതാവ് എ.ബി വാജ്‌പേയിക്ക് ഭാരതരത്‌ന നല്‍കി ആദരിക്കുമെന്ന് ബി.ജെ.പി.

ന്യൂദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ബി.ജെ.പി നേതാവ് രവിശങ്കര്‍ പ്രസാദ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

വാജ്‌പേയിക്ക് പരമോന്നത സിവിലിയന്‍ പുരസ്‌കാരം നല്‍കാന്‍ കൂട്ടാക്കാതിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള പ്രതിഷേധമാണ് രവിശങ്കര്‍ പ്രസാദ് തന്റെ പ്രസ്താവനയിലൂടെ പ്രകടിപ്പിച്ചത്.

കഴിഞ്ഞ ദിവസം ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും ശാസ്ത്രജ്ഞന്‍ സി.എന്‍ റാവുവിനും ഭാരതരത്‌നം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിന് ഒരു ദിവസത്തിന് ശേഷമാണ് വാജ്‌പേയിക്ക് ഭാരതരത്‌ന സമ്മാനിക്കുമെന്ന ബി.ജെ.പി യുടെ പ്രസ്താവന വന്നിരിക്കുന്നത്.

Advertisement