മുംബൈ: ആദര്‍ശ് ഹൗസിങ് സൊസൈറ്റി കുംഭകോണത്തില്‍ മഹരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ് റാവൂ ദേശ് മുഖിന്റെ പങ്ക വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ആദര്‍ശ് സൊസൈറ്റിക്ക് വഴിവിട്ട് സഹായിച്ച ദേശ്മുഖ് എല്ലാ കുറ്റവും കുറ്റവും മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ പേരിലാക്കുകയായിരുന്നു. ചവാനൊപ്പം ദേശ്മുഖിന്റെയും പങ്ക് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങള്‍.

എന്‍.ഡി.ടി.വിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. വിലാസ് റാവുദേശ്മുഖിന്റെ പങ്ക് വ്യക്തമാക്കുന്ന, അദ്ദേഹം ഒപ്പിട്ട രേഖ ചാനലിന് ലഭിച്ചിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. ഈ രേഖയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 32 അധിക ഫ് ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ ദേശ്മുഖ് നിര്‍ദേശം നല്‍കി. പണം വാങ്ങാതെ ദേശ്മുഖുമായി ബന്ധപ്പെട്ട മൂന്ന് പേര്‍ക്ക് ഇവിടെ ഫ് ളാറ്റുകള്‍ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനൊക്കെ പുറമേ 2669 സ്‌ക്വയര്‍ മീറ്റര്‍ അധികസ്ഥതലം ദേശ്മുഖ് സ്വന്തം അധികാരം ഉപയോഗിച്ച് ആദര്‍ശ് സൊസൈറ്റിക്ക് നല്‍കി. അതില്‍ തന്നെ 700സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവാദവും നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഈ വാര്‍ത്തകളോട് ദേശ്മുഖ് ഇതുവരെ പ്രതികരിച്ചിട്ടില്ല.