എഡിറ്റര്‍
എഡിറ്റര്‍
വിലാസ് റാവു ദേശ്മുഖിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു
എഡിറ്റര്‍
Wednesday 15th August 2012 11:13am

മുംബൈ: ഇന്നലെ അന്തരിച്ച കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മൃതദേഹം ജന്മനാടായ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ എത്തിച്ചു. ചെന്നൈയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് മൃതദേഹം ലാത്തൂരിലെത്തിച്ചത്.

Ads By Google

ലാത്തൂര്‍ വിമാനത്താവളത്തിന് പുറത്ത് രാഷ്ട്രീയ നേതാക്കളും ദേശ്മുഖിന്റെ നാട്ടുകാരും ബന്ധുക്കളുമടക്കം നൂറുകണക്കിന് ആളുകള്‍ കാത്തുനിന്നിരുന്നു. ഇവിടെ നിന്നും മൃതദേഹം വിലാപയാത്രയായി ദയാനന്ദ് സ്കൂളില്‍ എത്തിച്ചു.

രണ്ട് മണിവരെ ഇവിടെ പൊതുദര്‍ശനത്തിന് വെയ്ക്കും. ഇതിനുശേഷം ജന്മനാടായ ബാഭല്‍ഗാവിലെ തറവാട്ടുവീട്ടില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം നാല് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും സോണിയാഗാന്ധിയും സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കും.

ഇരുവൃക്കകളും തകരാറിലായി ചെന്നൈയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു ദേശ്മുഖ്. ആഗസ്റ്റ് ആറിനാണ് ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ ദേശ്മുഖിനെ പ്രവേശിപ്പിച്ചത്. തകരാറിലായ വൃക്കകള്‍ മാറ്റിവെച്ച് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍.

1945 ല്‍ മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലെ ബാഭല്‍ഗണില്‍ ജനിച്ച വിലാസ് റാവു നിയമപഠനത്തിന് ശേഷമാണ് പൊതുജീവിതം ആരംഭിച്ചത്.

Advertisement