എഡിറ്റര്‍
എഡിറ്റര്‍
വിളപ്പില്‍ശാല സംഘര്‍ഷം: ഇന്റലിജന്‍സ് വീഴ്ചയെന്ന് കോടതി
എഡിറ്റര്‍
Thursday 16th August 2012 2:49pm

കൊച്ചി: വിളപ്പില്‍ശാലയില്‍ മലിനജല പ്ലാന്റ് ഉപകരണങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സംഘര്‍ഷം ഇന്റലിജന്‍സിന്റെ വീഴ്ചയാണെന്ന് ഹൈക്കോടതി.

ഹൈക്കോടതി ഉത്തരവനുസരിച്ച് പ്ലാന്റ് ഉപകരണങ്ങള്‍ എത്തിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷമുണ്ടായത്. ഇതിനുശേഷം ആദ്യമായി കേസ് പരിഗണിക്കുകയായിരുന്നു കോടതി.

Ads By Google

പ്ലാന്റ് ഉപകരണങ്ങള്‍ എത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിളപ്പില്‍ശാലയില്‍ സംയുക്ത സമരസമിതി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ജീവന്‍കൊടുത്തും സര്‍ക്കാര്‍ നീക്കം തടയുകയെന്നതായിരുന്നു വിളപ്പില്‍ശാലക്കാരുടെ ലക്ഷ്യം.

നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പ്രദേശത്ത് തടിച്ചുകൂടി പൊങ്കാലയിട്ടാണ് റോഡില്‍ ഉപരോധം നടത്തിയത്. ഇതേതുടര്‍ന്ന് പോലീസിനോട് സ്ഥലത്ത് നിന്നും പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു.

അതേസമയം പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടായിരുന്ന ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ നിരോധനാജ്ഞ ലംഘിച്ചതായും പോലീസ് വേണ്ടത്ര സുരക്ഷയൊരുക്കിയില്ലെന്നും കോര്‍പ്പറേഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ കൂടുതല്‍ വ്യക്തതയ്ക്കായി സംഘര്‍ഷത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.

Advertisement