തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ വിളപ്പില്‍ പഞ്ചായത്ത് ഹരജി നല്‍കും. സമരത്തിന് പിന്നില്‍ തീവ്രവാദ ബന്ധമെന്ന പരാമര്‍ശത്തിനെതിരെയാണ് ഹരജി. വിളപ്പില്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് ഹരജി നല്‍കാന്‍ തീരുമാനമായത്.

വിളപ്പില്‍ ശാല മാലിന്യ നിര്‍മാര്‍ജ്ജന ഫാക്ടറി പഞ്ചായത്ത് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുകയാണ്. മാലിന്യഫാക്ടറിക്കെതിരെ രംഗത്തുവന്നവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും തീവ്രവാദികളില്‍ നിന്നും പണം വാങ്ങിയാണ് ഇവര്‍ സമരം നടത്തിയതെന്നും കോര്‍പ്പറേഷന്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കാനാണ് പഞ്ചായത്ത് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. തീവ്രവാദി ബന്ധമുണ്ടെന്ന് ആരോപണമുന്നയിച്ചതിന് മേയര്‍ കെ. ചന്ദ്രിക മാപ്പുപറയണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു.

Subscribe Us:

എന്നാല്‍ കോര്‍പ്പറേഷനിലെ ചില യു.ഡി.എഫ് കൗണ്‍സിലര്‍മാരാണ് പഞ്ചായത്തിനെതിരെ ആരോപണമുന്നയിച്ചതെന്നാണ് മേയര്‍ പറയുന്നത്. മാലിന്യപ്ലാന്റ് അടച്ചുപൂട്ടിയ പഞ്ചായത്തിനെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കുമെന്ന്  മേയര്‍ അറിയിച്ചു.

Malayalam news

Kerala news in English