എഡിറ്റര്‍
എഡിറ്റര്‍
യന്തിരനെ മറികടക്കാന്‍ ഐ
എഡിറ്റര്‍
Saturday 23rd February 2013 12:34pm

ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമായ യന്തിരന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ ഷങ്കറിന്റെ ഐ വരുന്നു. 130 കോടി രൂപ ചിലവഴിച്ചായിരുന്നു രജനീകാന്തും ഐശ്വര്യാ റായിയും തകര്‍ത്തഭിനയിച്ച യന്തിരന്‍ ബോക്‌സ് ഓഫീസില്‍ എത്തിയത്.

Ads By Google

ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിച്ച സിനിമ ഹിറ്റുകളുടെ റെക്കോഡും ഭേദിച്ചിരുന്നു. ഷങ്കറിന്റെ അടുത്ത ചിത്രമായ ഐ ആണ് ഈ റെക്കോഡുകളെല്ലാം ഭേദിക്കാനായി എത്തുന്നത്.

വിക്രം, എമി ജാക്‌സണ്‍, സന്താനം, സുരേഷ് ഗോപി, രാം കുമാര്‍, ഗണേഷന്‍, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ചെലവ് 150 കോടിയെന്നാണ് അവസാനറിപ്പോര്‍ട്ട്.

100 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചിലവ് പ്രതീക്ഷിരുന്നതെങ്കിലും 150 കോടിക്കടുത്ത് എത്തുമെന്നാണ് അണിയറക്കാര്‍ വെളിപ്പെടുത്തുന്നത്.
വേണു രവിചന്ദ്രന്റെ അസ്‌കാര്‍ ഫിവലിംസാണ് ഐ നിര്‍മിക്കുന്നത്.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശങ്കറും വിക്രമും ഒന്നിക്കുന്ന ചിത്രമാണ് ഐ. ഇരുവരും ഒന്നിച്ച അന്യന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ നായികയായി സാമന്തയുമായി കരാര്‍ ഒപ്പിട്ടെങ്കിലും സാമന്ത അവസാനനിമിഷം പിന്‍മാറുകയായിരുന്നു.

തമിഴിന് പുറമെ തെലുങ്കിലും ഐ പുറത്തിറങ്ങും. മനോഹരുതു എന്ന പേരിലാണ് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിന് എത്തുക. ജൂലൈ രണ്ടാം വാരം ചിത്രീകരണം തുടങ്ങി അടുത്ത വര്‍ഷമാദ്യം ഐ റിലീസ് ചെയ്യാനാണ് ഷങ്കറിന്റെ തീരുമാനം. എ.ആര്‍ റഹ്മാനാണ് ഐയുടെ ഗാനങ്ങള്‍ ഒരുക്കുന്നത്.

Advertisement