തമിഴ് സൂപ്പര്‍ ഹീറോ വിക്രത്തിന്റെ ഒരു ചിത്രം റിലീസാകുന്നതും കാത്ത് ആരാധകര്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. ഡേവിഡ് എന്ന ചിത്രം ഷൂട്ടിങ് ആരംഭിച്ചതുമുതല്‍ അതിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.

Ads By Google

Subscribe Us:

എന്നാല്‍ ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷം ജനുവരിയില്‍ മാത്രമേ ഉണ്ടാകുള്ളൂവെന്നാണ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ പറയുന്നത്. അടുത്ത ജനുവരി 13 ന് ചിത്രം തിയ്യേറ്ററുകളില്‍ എത്തുമെന്ന് ബിജോയ് പറഞ്ഞു.

ചിത്രത്തിന്റെ അവസാനവട്ട പണിപ്പുരയിലാണ് ഞങ്ങള്‍. പ്രേക്ഷകര്‍ക്ക് തിയ്യറില്‍ നൂറ് ശതമാനം സംതൃപ്തിയോടെ കാണാവുന്ന ചിത്രമാക്കി ഡേവിഡിനെ മാറ്റുകയെന്നതാണ് ലക്ഷ്യം- ബിജോയ് പറഞ്ഞു.

ഒരേ സമയം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. അനിരുദ്ധ് സംഗീതം ചെയ്യുന്ന ചിത്രത്തില്‍ ലാറ ദത്ത, വിനയ് വീര്‍മണി, ശ്വേത പണ്ഡിറ്റ് തുടങ്ങിയവരും വേഷമിടുന്നുണ്ട്. ഗേറ്റ് വേ ഫിലിംസും റിലയന്‍സ് എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.