ബാംഗ്ലൂര്‍: കര്‍ണാടക ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി വിക്രംജിത് സെന്‍ ചുമതലയേല്‍ക്കും. ചീഫ് ജസ്റ്റിസായിരുന്ന ജഗദീഷ് സിങ് കേഹര്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായതിനെ തുടര്‍ന്നാണ് പുതിയ ചീഫ് ജസ്റ്റിസായി വിക്രംജിത് സെന്‍ചുമതലയേല്‍ക്കുന്നത്. നിലവില്‍ സുപ്രീം കോടതി ജഡ്ജിയാണ് സെന്‍.

1950ല്‍ ജനിച്ച സെന്‍ ദില്ലിയിലാണ് നിയമപഠനം പൂര്‍ത്തിയാക്കിയത്. 1999ല്‍ ദി്്ല്ലി ഹൈക്കോര്‍ട്ട് ജഡ്ജിയായി നിയമിക്കപ്പെട്ടു. തമിഴ് പുലികളുടെ സംഘടനയായ എല്‍.ടി.ടി.ഇയെ നിരോധിച്ചതടക്കം നിരവധി സുപ്രധാന വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

നേരത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ ജഡ്ജിയായി സേവനമനുഷ്ടിച്ചിട്ടുള്ള ജഗദീഷ് സിങ് കേഹര്‍ 2010 ആഗസ്റ്റ് എട്ട് മുതലാണ് കര്‍ണാടക ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 2009ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും സോവനമനുഷ്ടിച്ചിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിയായി സെപ്റ്റംബര്‍ പതിമൂന്നിന സെന്‍ സ്ത്യപ്രതിജ്ഞ് ചെയ്യും.