Categories

വിക്രം യുഎന്നിന്റെ യൂത്ത് എന്‍വോയി

vikramയുനൈറ്റഡ് നാഷന്‍സ് ഹാബിറ്റേറ്റിന്റെ യൂത്ത് എന്‍വോയിയായി ചുമതലയേറ്റു. പ്രകൃതിയെ പരിപോഷിക്കുന്നതിനായി യുവാക്കളെ സജ്ജരാക്കുക എന്ന ദൗത്യമാണ് വിക്രമിന്റെ മേലുള്ളത്.

യൂത്ത് എന്‍വോയി സ്ഥാനം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനാണ് വിക്രം. ആഫ്രിക്കയിലെ നെയ്‌റോബിയില്‍ നടന്ന യു.എന്‍ ഹേബിറ്റേറ്റിന്റെ 23ാം സമ്മേളത്തില്‍ വിക്രം പങ്കെടുത്തിരുന്നു. വര്‍ഷത്തില്‍ ഒരുലക്ഷം വൃക്ഷങ്ങളെങ്കിലും നട്ടുവളര്‍ത്താന്‍ തന്റെ പദ്ധതികളിലൂടെ താന്‍ ശ്രമിക്കുമെന്ന് സമ്മേളനത്തിനിടയില്‍ അദ്ദേഹം ഉറപ്പുനല്‍കി. ഇതിനായി രാജ്യമെമ്പാടുമുള്ള തന്റെ ആരാധകരുടേയും സഹായം തേടും. എങ്ങും പച്ചപ്പ് നിറയുന്ന ഒരു ലോകമാണ് തന്റെ ലക്ഷ്യം. അതിനായി താനും തന്റെ ആരാധകരും പ്രവര്‍ത്തിക്കുമെന്നും വിക്രം പറഞ്ഞു.

ഒരു ഹരിത ഇന്ത്യയെ വാര്‍ത്തെടുക്കുക എന്ന ആശയം ഉള്‍ക്കൊള്ളുന്ന ഒരു ഗാനം ചിത്രീകരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നുണ്ട്. അതില്‍ ഒട്ടുമിക്ക സെലിബ്രിറ്റികളെയും പങ്കെടുപ്പിക്കും. അടുത്തുതന്നെ ഒരുക്കുന്ന തന്റെ പുതിയ ചിത്രത്തില്‍ പരിസ്ഥിതി സംരംക്ഷണത്തെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുന്ന തരത്തിലുള്ള ഡയലോഗുകളും ഉള്‍പ്പെടുത്തും. ഇതിനു പുറമേ, കണ്ണുദാനം ചെയ്യല്‍, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നിവ പ്രോത്ഹാപ്പിക്കാനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈസ്‌ക്കൂള്‍ തലത്തില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന പ്രവണത ചില പ്രദേശങ്ങളിലുണ്ടെന്നും അത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും തന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.