എഡിറ്റര്‍
എഡിറ്റര്‍
സയന്‍സ് ഫിക്ഷനുമായി വിക്രം ഭട്ട് വരുന്നു
എഡിറ്റര്‍
Thursday 22nd November 2012 8:00am

റാസ് 3 ക്ക് ശേഷം ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയുമായി എത്തുകയാണ് വിക്രം ഭട്ട്. ടി-സീരീസുമായി ചേര്‍ന്ന് പാര്‍ടനര്‍ഷിപ്പ് ഉണ്ടാക്കിയതിന് ശേഷം വിക്രം ഭട്ട് എടുക്കുന്ന ആദ്യ ചിത്രമാണിത്. ഇതിന് ശേഷം ബിപാഷയെ കേന്ദ്രകഥാപാത്രമാക്കി മറ്റൊരു ചിത്രത്തിനും വിക്രം പദ്ധതിയിടുന്നുണ്ട്.

Ads By Google

ബോളിവുഡിലെ നിലവിലെ സാമ്പ്രദായിക രീതിയില്‍ നിന്ന് വ്യത്യസ്തമായ ചിത്രങ്ങള്‍ എടുക്കുന്നതിന് വേണ്ടിയാണ് ടി-സീരീസുമായി വിക്രം കരാര്‍ ഒപ്പിട്ടത് തന്നെ. വര്‍ഷം അഞ്ച് ചിത്രങ്ങള്‍ എടുക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍, ഹൊറര്‍ ടൈപ്പ് ചിത്രങ്ങളെടുക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

ജനുവരിയില്‍ പുറത്തിറങ്ങുന്ന ബാഗ് ജോണിയാണ് കമ്പനിയുടെതായി പുറത്തിറങ്ങാനുള്ള ആദ്യ ചിത്രം. അതിന് ശേഷം സൂപ്പര്‍നാചുറല്‍, ഹേറ്റ് സ്റ്റോറി എന്നീ ചിത്രങ്ങളും പുറത്തിറങ്ങാനുണ്ട്.

ഈ വര്‍ഷം പുറത്തിറങ്ങിയ വിക്രമിന്റെ റാസ് 3, 1920 എവില്‍ റിട്ടേണ്‍ എന്നീ ചിത്രങ്ങള്‍ മികച്ച പ്രതികരണമാണ് തിയേറ്ററുകളിലുണ്ടാക്കിയത്. പ്രേക്ഷകരില്‍ നിന്നും ലഭിച്ച പിന്തുണയാണ് വീണ്ടും ഇങ്ങനെയുള്ള ചിത്രങ്ങള്‍ വീണ്ടുമെടുക്കാനുള്ള തന്റെ പ്രചോദനമെന്നും വിക്രം പറയുന്നു.

Advertisement