ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ ഡിസ്‌ക്കസ് ത്രോയില്‍ ഇന്ത്യയുടെ വികാസ് ഗൗഡ ഫൈനലില്‍ പ്രവേശിച്ചു. യോഗ്യതാ റൗണ്ടില്‍ 65.20 മീറ്ററാണ് വികാസ് എറിഞ്ഞത്. ഗ്രൂപ്പ് എയിലെ ഏറ്റവും മികച്ച പ്രകടനം വികാസിന്റേതാണ്.

Ads By Google

ആദ്യ ശ്രമത്തില്‍ 63.52 മീറ്റര്‍ എറിഞ്ഞ വികാസ് രണ്ടാമത്തെ ശ്രമത്തിലാണ് യോഗ്യതാമാര്‍ക്ക് കണ്ടെത്തിയത്. ഫൈനല്‍ ടിക്കറ്റ് ഉറപ്പായതോടെ മൂന്നാമത്തെ ശ്രമം വികാസ് ഉപേക്ഷിക്കുകയായിരുന്നു.

66.68 മീറ്ററാണ് ഈയിനത്തില്‍ വികാസ് ഗൗഡയുടെ പേരിലുള്ള ദേശീയ റെക്കോഡ്.