എഡിറ്റര്‍
എഡിറ്റര്‍
തോമസ് ഐസക്കിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
എഡിറ്റര്‍
Friday 23rd November 2012 1:24pm

തിരുവനന്തപുരം: മുന്‍ ധനമന്ത്രിയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക് എം.എല്‍.എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.

Ads By Google

തോമസ് ഐസക്കുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേയാണ് അന്വേഷണം. കശുവണ്ടി വ്യാപാരികള്‍ക്ക് അനധികൃതമായി സാമ്പത്തിക ഇളവ് നല്‍കി എന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

അനധികൃതമായി ഇളവ് നല്‍കിയതിലൂടെ 96.87 കോടി രൂപ സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശി വേണുഗോപാലാണ് വാണിജ്യ നികുതി നിയമം ലംഘിച്ച് ഇളവ് നല്‍കിയതായി പരാതി കൊടുത്തത്.

പ്രാഥമിക അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം കശുവണ്ടി മുതലാളിമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയായതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റില്‍ ഉള്‍പ്പെടുത്തി ഇളവ് നല്‍കിയതെന്നാണ് തോമസ് ഐസക് പറയുന്നത്.

സംഭവത്തില്‍ അന്വേഷണം വരട്ടെയെന്നും അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement