എഡിറ്റര്‍
എഡിറ്റര്‍
വിജേന്ദര്‍ സിംഗ് ഒളിമ്പിക്‌സ് യോഗ്യത നേടി
എഡിറ്റര്‍
Monday 9th April 2012 9:53am

ദല്‍ഹി: ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവ് ബോക്‌സിംഗ് താരം  വിജേന്ദര്‍ സിംഗ് ലണ്ടന്‍ ഒളിമ്പിക്‌സിന് യോഗ്യത നേടി. കസാഖിസ്ഥാനില്‍ നടന്ന ഏഷ്യന്‍ യോഗ്യതാ ടൂര്‍ണമെന്റില്‍ 75 കിലോ വിഭാഗത്തില്‍ സെമിയിലെത്തി മെഡലുറപ്പാക്കിയാണ് വിജേന്ദര്‍ ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയത്.

തുടര്‍ച്ചയായി മൂന്നാം തവണയാണ് വിജേന്ദര്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്നത്. ഈ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സിംഗ് താരം കൂടിയാണ് വിജേന്ദര്‍.

ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ ബോക്‌സര്‍ കൂടിയാണ് വിജേന്ദര്‍. ബീജിംഗ് ഒളിമ്പിക്‌സില്‍ വിജേന്ദര്‍ വെങ്കലം നേടിയിരുന്നു.

Advertisement