ഛണ്ഡീഗണ്ഡ്:ഒളിംമ്പിക് വെങ്കലമെഡല്‍ ജേതാവും, ബോക്‌സിങ് താരവുമായ വിജേന്ദര്‍ സിംഗ് മയക്ക്മരുന്ന് ഉപയോഗിച്ചതായി പഞ്ചാബ് ഡി.ജി.പി പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ഇവര്‍ ആറ് തവണ മയക്ക് മരുന്ന് ഉപയോഗിച്ചുവെന്നും പോലീസ് പറഞ്ഞു.

Ads By Google

ഫുഡ് ക്യാപ്‌സ്യൂള്‍ എന്ന രീതിയിലാണ് മയക്ക് മരുന്ന് ഉപയോഗിച്ചതെന്ന് രാംസിങ് കഴിഞ്ഞ ദിവസം പോലീസിന് മൊഴി നല്‍കിയിരുന്നു.

കൂടാതെ വിജേന്ദര്‍ സിങിന് താന്‍ ഹെറോയിന്‍ പതിവായി നല്‍കാറുണ്ടെന്ന് അറസ്റ്റിലായ അനൂപ് സിങ് കാലോണ്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പഞ്ചാബിലെ മൊഹാലിയില്‍ 130 കോടി രൂപയുടെ മയക്ക് മരുന്ന പിടിച്ചതോടെയാണ് വിജേന്ദര്‍ സിംഗ് സംശയത്തിന്റെ കരിനിഴലില്‍പെട്ടത്.

കാനഡയില്‍ താമസക്കാരനായ അനൂപ് സിങ് കാലോണിന്റെ വീടിന് പുറത്ത് നിന്നുമായിരുന്നു മയക്ക് മരുന്ന് പോലീസ് കണ്ടെത്തിയത്.

ഇയാളുടെ വീടിന്റെ പുറത്ത് നിന്ന് വിജേന്ദറിന്റെ ഭാര്യയുടെ കാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

എന്നാല്‍ വിജേന്ദര്‍സിംഗ് തനിക്കെതിരെ ഉയര്‍ന്ന ആരോപണം നിഷേധിച്ചു. കൂടാതെ അനൂപ് കാലോണിനെ പരിചയമുണ്ടെങ്കിലും മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും വിജേന്ദര്‍ സിങ് പറഞ്ഞു.

ഇതിന് പിന്നാലെയാണ് കായിക താരങ്ങള്‍ മയക്ക് മരുന്ന് ഉപയോഗിച്ചതായുള്ള ഔദ്യോഗിക വിശദീകരണം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.

ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായ വിജേന്ദര്‍ ഇപ്പോള്‍ മുംബൈയിലാണുള്ളത്.