Categories

Headlines

വിജയകാന്ത് സ്ഥാനാര്‍ത്ഥിയെ തല്ലി; വിവാദം പുകയുന്നു

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ തല്ലി ഡി.എം.ഡി.കെ നേതാവും നടനുമായ വിജയകാന്ത് വിവാദത്തിന് തീകൊളുത്തി. ധര്‍മ്മപുരിയിലെ സ്ഥാനാര്‍ത്ഥിയെയാണ് വോട്ടര്‍മാരുടെ മുമ്പില്‍ വച്ച് വിജയകാന്ത് തല്ലിയത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധര്‍മപുരിയില്‍ നടന്ന റാലിയുടെ പൂര്‍ണ ചുമതല തല്ലുകൊണ്ട സ്ഥാനാര്‍ത്ഥിയ്ക്കായിരുന്നു. തുറന്ന വാഹനത്തില്‍ പ്രചാരണത്തിനിടയിലായിരുന്നു വിജയ്കാന്ത്. ഇതിനിടയില്‍ മൈക്ക് കേടായപ്പോള്‍ സ്ഥാനാര്‍ത്ഥിയെ ശകാരിക്കുകയും തല്ലുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ ക്യാപ്റ്റന്‍ ടി.വി ചാനലില്‍ സംപ്രേഷണം ചെയ്തതാണ് വിജയ്കാന്തിനെ വെട്ടിലാക്കിയത്.

താന്‍ ചെയ്തതില്‍ ഒരു തെറ്റുമില്ലെന്നാണ് വിജയ്കാന്ത് പിന്നീട് നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. താനാരെയൊക്കെ അടിച്ചിട്ടുണ്ടോ അവരൊക്കെ പിന്നീട് മഹാന്‍മാരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിനുവിരുദ്ധമായി വിജയ്കാന്ത് തല്ലിയെന്ന വാര്‍ത്ത തെറ്റാണെന്നാണ് സ്ഥാനാര്‍ത്ഥി പറയുന്നത്. കോഡ് ലൈസ് മൈക്കിന് തകരാറുവന്നപ്പോള്‍ അദ്ദേഹം ജോലിക്കാരെ വഴക്കുപറയുക മാത്രമേ ചെയ്തുള്ളൂ എന്നാണ് സ്ഥാനാര്‍ത്ഥിയുടെ ഭാഷ്യം. ഡി.എം.ഡി.കെ യുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ഡി.എം.കെയും, പി.എം.കെയും കെട്ടിച്ചമച്ച കഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ക്യാപ്റ്റന്‍ ടി.വി പുറത്തുവിട്ട ദൃശങ്ങള്‍ ഡി.എം.ഡി.കെയെ തകര്‍ക്കാനായി ഉണ്ടാക്കിയെടുത്തതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

കീറിപ്പറഞ്ഞ വസ്ത്രവുമായി കൂട്ട ബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെട്ടെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയോട് ഇത് ഫ്രീ-സെക്‌സ് രാജ്യമല്ലെന്ന് പൊലീസ്, പെണ്‍കുട്ടിയെക്കൊണ്ട് മാപ്പെഴുതിക്കാന്‍ ശ്രമിച്ചതായും ആരോപണം

ഫരീദാബാദ്: കൂട്ടുകാരോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. ഫരീദാബാദില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി പൊലീസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു.അസോള വന്യജീവിസങ്കേതത്തിലെ ഭരദ്വാജ് തടാകം സന്ദര്‍ശിക്കാന്‍ കൂട്ടുകരോടൊപ്പം പോയതായിരുന്നു വിദ്യാര്‍ത്