വിജയവാഡ: മാതൃഭാഷ സംസാരിച്ചതിന് ആന്ധ്രപ്രദേശ് സ്‌കൂളില്‍ മൂന്നാം ക്ലാസുകാരിയെ തുണിയഴിപ്പിച്ചു. വിജയവാഡയിലെ സെന്റ് അന്നാസ് സ്‌കൂളിലാണ് ഇംഗ്ലിഷിന് പകരം മാതൃഭാഷയായ തെലുങ്ക് ഉപയോഗിച്ചതിന് ടീച്ചര്‍ വിദ്യാര്‍ഥിനിയെ കിരാതമായ ശിക്ഷിച്ചത്. സംഭവം പുറത്തായതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്.

സ്ലേറ്റ് കഴുത്തില്‍തൂക്കി ടീച്ചര്‍ കുട്ടിയെ സ്‌കൂളിന് ചുറ്റും നടത്തിക്കുകയും ചെയ്തു. ഇനിയൊരിക്കലും തെലുങ്ക് സംസാരിക്കില്ലെന്ന് പറയിപ്പിച്ചുകൊണ്ടായിരുന്നു പീഡനം. ഉച്ചഭക്ഷണവുമായി എത്തിയ അമ്മമാര്‍ കുട്ടികയെ പീഡിപ്പിക്കുന്നത് കാണുകയായിരുന്നു. ഇതോടെ രക്ഷിതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ശിക്ഷക്കിരയായ കുട്ടികളുടെ മാതാപിതാക്കളോട് സ്‌കൂള്‍ അധികൃതര്‍ മാപ്പ് ചോദിയ്ക്കണമെന്നാവശ്യപ്പെട്ട് നഗരത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കയാണ്.

Subscribe Us:

ഇതിന് മുമ്പും പ്രാദേശിക ഭാഷ സംസാരിച്ച കുട്ടികളെ അധ്യാപകന്‍മാര്‍ പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ കടപ്പ ജില്ലയിലെ മറ്റൊരു കോണ്‍വെന്റ് സ്‌കൂളായ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.