എഡിറ്റര്‍
എഡിറ്റര്‍
അച്ഛന്റെ മരണവാര്‍ത്ത വാട്‌സാപ്പില്‍ കണ്ടല്ലോയെന്ന് മകന്‍; സ്വന്തം മരണ വാര്‍ത്ത വാട്‌സ്അപ്പിലൂടെ അറിഞ്ഞ ഞെട്ടലില്‍ വിജയരാഘവന്‍
എഡിറ്റര്‍
Thursday 11th May 2017 8:09am

തിരുവനന്തപുരം: ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ തീപോലെ പ്രചരിച്ച വാര്‍ത്തയായിരുന്നു നടന്‍ വിജയരാഘവന്‍ ഷൂട്ടിംഗിനിടെ മരിച്ചെന്നത്. തന്റെ മരണ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് വിജയരാഘവന്‍. താന്‍ മരിച്ചെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കാര്യം ആദ്യം അറിയിച്ചത് മകനാണെന്ന് വിജയരാഘവന്‍ പറയുന്നു. അച്ഛന്റെ മരണവാര്‍ത്ത വാട്‌സാപ്പില്‍ കണ്ടല്ലോ എന്നാണ് മകന്‍ ചോദിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു.

ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് മറുപടി പറയുന്നതിലുള്ള ആഹ്ലാദമാണ് തനിക്കിപ്പോള്‍. ഒരു മാസം മുമ്പ് ഷൂട്ടിങ്ങിനിടെ ആരോ എടുത്ത ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും വിജയരാഘവന്‍ പറയുന്നു.


Also Read: അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ല; അടൂര്‍ സ്വദേശിയോട് ‘1900’ പിഴയടക്കാന്‍ ബാങ്ക്; തുടര്‍ക്കഥയായി ബാങ്കുകളുടെ തീവെട്ടിക്കൊള്ള


ഇന്നലെ വൈകിട്ട് മുതലാണ് വിജയരാഘവന്‍ അന്തരിച്ചു എന്ന വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്. വിജയരാഘവന്റെ ഫോട്ടോ വെച്ച് വെച്ചിട്ടുള്ള ആംബുലന്‍സാണ് വാര്‍ത്തപ്രചരിക്കാന്‍ ഇടയായത്. വിജയ രാഘവന്‍ അഭിനയിക്കുന്ന ‘രാമലീല’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രമാണിത്. ചിത്രത്തില്‍ വിജയരാഘവന്റെ കഥാപാത്രം മരിക്കുന്നതും മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രംഗങ്ങളുമുണ്ട്.

അതേസമയം, വ്യാജവാര്‍ത്തക്കെതിരെ പരാതി നല്‍കാനോ മറ്റ് നിയമനടപടികള്‍ക്കോ പോകുന്നില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. വെറുതെയങ്ങ് അവഗണിക്കാമെന്നും അത് മാത്രമാണ് പോംവഴിയെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.


Don’t Miss: ‘ഹേയ് ട്രോളന്‍മാരെ, നിങ്ങള്‍ക്കായുള്ള പാര്‍ട്ടി ഉടന്‍’; സി.ഐ.എയിലെ ‘കോപ്പിയടിച്ച’ ഗാനത്തിന്റെ ലെറിക്‌സ് വീഡിയോ ഗോപീ സുന്ദര്‍ പുറത്തിറക്കി


ലയണിന് ശേഷം ദിലീപ് എംഎല്‍എ ആയി എത്തുന്ന ‘രാമലീല’ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധാനം. 125 കോടി പിന്നിട്ട പുലിമുരുകന് ശേഷം മുളകുപ്പാടം ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയാണ് രാമലീല.

Advertisement