എഡിറ്റര്‍
എഡിറ്റര്‍
ഗെയില്‍ വാതക പൈപ്പ്‌ലൈനിനെതിരായ സമരത്തിനു പിന്നില്‍ മുസ്‌ലിം തീവ്രവാദികളെന്ന് എ. വിജയരാഘവന്‍
എഡിറ്റര്‍
Tuesday 22nd August 2017 10:42am


മലപ്പുറം: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരായ സമരത്തിനു പിന്നില്‍ മുസ്‌ലിം തീവ്രവാദികളാണെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം എ. വിജയരാഘവന്‍.എസ്.എഫ്.ഐ പാനലില്‍ മികച്ച വിജയം നേടിയ മലപ്പുറം ജില്ലയിലെ കോളജ് യൂണിയന്‍ ഭാരവാഹികള്‍ക്ക് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം തീവ്രവാദ സംഘടനകളാണ് സമരത്തിന് പിന്നില്‍. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനം തടയാനാണ് ഇവര്‍ സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച മുസ്‌ലിം ലീഗിനെയും അദ്ദേഹം വിമര്‍ശിച്ചു. മുസ്‌ലീം ലീഗിന്റേത് തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണെന്നു പറഞ്ഞ അദ്ദേഹം മലപ്പുറത്ത് വര്‍ഗീയ പ്രസ്ഥാനങ്ങളുടെ കൂടെയാണ് മുസ്‌ലിം ലീഗുള്ളതെന്നും ആരോപിച്ചു.


Don’t Miss: ബുര്‍ഖ ധരിച്ച് കാമുകനൊപ്പം ഒളിച്ചോടി അമുസ്‌ലിം യുവതി: ദല്‍ഹി അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍


മലപ്പുറം ജില്ല വിഭജനമടക്കമുള്ള ആപത്കരമായ രാഷ്ട്രീയ നിലപാടുകളെ ലീഗ് പ്രോത്സാഹിപ്പിക്കുന്നു. പുരോഗമനത്തിന്റെ നാമ്പ് നുള്ളിക്കളയുക എന്നതാണ് ലീഗ് ലക്ഷ്യമിടുന്നത്. കാമ്പസുകളില്‍ മുസ്‌ലിം തീവ്രവാദത്തിന് വളരാനുള്ള മറ്റൊരുക്കുകയാണ് ലീഗും എം.എസ്.എഫും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാലിക്കറ്റ് സര്‍വ്വകലാശാലയെ ലീഗിന്റെ ഓഫീസാക്കാന്‍ ചിലര്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇ.എം.എസ് മുഖ്യമന്ത്രിയായിരിക്കെ സര്‍വ്വകലാശാല വി.സി അദ്ദേഹത്തിന്റെ ചേമ്പറിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ പാണക്കാട് തങ്ങളെ സന്ദര്‍ശിച്ച് ചുമതലയേറ്റെടുത്ത വി.സിയെയാണ് യു.ഡി.എഫ് കാലത്ത് നമുക്ക് കാണാനായതെന്നും അദ്ദേഹം പറഞ്ഞു.

Advertisement