Categories

25 മീറ്റര്‍ റാപ്പിഡ് ഫയറില്‍ വിജയകുമാറിന് വെള്ളി; ഇന്ത്യക്ക് രണ്ടാം മെഡല്‍

ലണ്ടന്‍: ഇന്ത്യന്‍ ആര്‍മിയുടെ ഷാര്‍പ്പ് ഷൂട്ടറിലൂടെ ഇന്ത്യക്ക് വെള്ളി മെഡല്‍. പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളിലാണ് ഇരുപത്തിയാറുകാരനായ വിജയകുമാര്‍ ഇന്ത്യയുടെ മാനം കാത്തത്. ഒളിമ്പിക്‌സിലെ രണ്ടാം മെഡലും ഷൂട്ടര്‍മാരുടെ വക തന്നെയാണ്.

ലോകറെക്കോര്‍ഡോടെ ക്യൂബയുടെ ലെയുറിസ് പുപോയ്ക്കാണ് സ്വര്‍ണം നേടിയപ്പോള്‍ ചൈനയുടെ ഫെറ്റ് ഡിങ് വെങ്കലം നേടി. വിജയകുമാര്‍ ലോക ചാമ്പ്യനായ റഷ്യയുടെ അലക്‌സി ക്ലിമോവ്, ചൈനയുടെ ഡിങ് ഫെങ്, സാങ് ജ്യാന്‍, ജര്‍മ്മനിയുടെ ക്രിസ്റ്റ്യന്‍ റെയിറ്റ്‌സ് തുടങ്ങി ലോകോത്തര താരങ്ങളെ പിന്തള്ളിയാണ് ഒളിമ്പിക് റണ്ണര്‍ അപ്പായി വെള്ളി നേടിയത്. നാല്‍പത് തവണ വെടിയുതിര്‍ത്തപ്പോള്‍ എട്ട് റൗണ്ടില്‍ നിന്നായി മുപ്പത് തവണയണ് സുബേദാര്‍ വിജയകുമാര്‍ ലക്ഷ്യം കണ്ടത്.

Ads By Google

ആദ്യ റൗണ്ടില്‍ മുഴുവന്‍ പോയിന്റും നേടിയപ്പോള്‍ രണ്ടും മൂന്നും റൗണ്ടില്‍ നിന്നായി നാല് വീതം പോയിന്റാണ് നേടാന്‍ കഴിഞ്ഞത്. നാലാം റൗണ്ടിലെ പ്രകടനം മൂന്ന് തവണ മാത്രം ലക്ഷ്യം ഭേദിച്ചപ്പോള്‍ അഞ്ച്, ആറ്, ഏഴ് റൗണ്ടില്‍ നാല് വീതം പോയിന്റ് നേടി വെള്ളി മെഡല്‍ ഉറപ്പാക്കിയിരുന്നു. അവസാന റൗണ്ടില്‍ രണ്ട് തവണ മാത്രമേ വിജയകുമാറിന് ലക്ഷ്യം നേടാനായുള്ളൂ. 5, 4, 4, 3, 4, 4,4,2 എന്നിങ്ങനെയായിരുന്നു ഫൈനലിലെ വിജയകുമാറിന്റെ സ്‌കോര്‍.

ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഷൂട്ടിങ്ങിലൂടെ ഇന്ത്യ നേടുന്ന നാലാമത്തെ മെഡല്‍ കൂടിയാണ് വിജയകുമാറിന്റേത്. നിലവിലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഗഗന്‍ നാരായണ്‍ വെങ്കലം നേടിയിരുന്നു. ഏഥന്‍സ് ഒളിമ്പിക്‌സില്‍ രാജ്യവര്‍ധന്‍സിങ് റാത്തോഡ് വെള്ളിമെഡലും ബെയ്ജിങ്ങില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണവും നേടിത്തന്നിരുന്നു.

Tagged with: |